കൊച്ചി: സിനിമ ഓഫറിനൊപ്പമുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് നടിയും നാടക പ്രവർത്തകയുമായ സജിത മഠത്തി ൽ രംഗത്ത്. തമിഴിലെ ഒരു സഹസംവിധായകനിൽ നിന്നുണ്ടായ ദുരനുഭവമാണ് ഫോൺ നമ്പറുൾെപ്പടെയുള്ള വിവരങ്ങൾ ചേർത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് തമിഴ് േപ്രാജക്ടിൽ അഭിനയിക്കാനുള്ള താൽപര്യം അന്വേഷിച്ച് വിളിച്ചിരുന്നതായി അവർ വ്യക്തമാക്കി.
ഫോൺ വെക്കുന്നതിനുമുമ്പ് അഡ്ജസ്റ്റ്മെൻറുകൾക്കും കോംപ്രമൈസിനും തയാറല്ലേ എന്ന ചോദ്യമാണ് ഇയാൾ ഉന്നയിച്ചതെന്ന് സജിത കുറിച്ചു. വിളിച്ചയാളുടെ നമ്പർ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കാസ്റ്റിങ് കൗച്ചിനെ വ്യത്യസ്തമായ രീതിയിൽ നേരിട്ട സജിതയെ അഭിനന്ദിച്ച് നിരവധി പേർ കമൻറിട്ടിട്ടുണ്ട്. നിരവധി േപരുടെ വിളിയെത്തുടർന്ന് ഇയാൾ മാപ്പു പറഞ്ഞ് സന്ദേശം അയച്ചതായി സജിത മഠത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.