പ്രകാശ്​ രാജ്​ രാഷ്​ട്രീയത്തിലേക്ക്​

ബെംഗളൂരു: പുതുവർഷ രാവിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച്​ തെന്നിന്ത്യൻ നടൻ പ്രകാശ്​ രാജ്​. 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന്​ ട്വിറ്ററിലൂടെയാണ്​ താരം പ്രഖ്യാപിച്ചത്​. പുതുവർഷത്തിൽ പുതിയ തുടക്കമാണെന്നും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണെന്നും പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ പ്രകാശ് രാജ് അറിയിച്ചു.

‘‘പുതുവർഷ ആശംസകൾ... പുതിയ തുടക്കം, കൂടുതൽ ഉത്തരവാദിത്വങ്ങൾ. നിങ്ങളുടെ സഹായത്തോടെ അടുത്ത പാർലമ​​​െൻറ്​ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ജനവിധി തേടുന്ന മണ്ഡലം സംബന്ധിച്ച വിശദാംശങ്ങൾ ഉടന്‍ അറിയിക്കും. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍.. പൗരൻമാരുടെ ശബ്​ദമാണ്​ പാർലമ​​​െൻറിൽ ഉയരുക’’- എന്നാണ്​ പ്രകാശ് രാജ്​ ട്വീറ്റ് ചെയ്​തത്​.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷി​​​​െൻറ കൊലപാതകത്തിന് ശേഷം മോദി സർക്കാറിനെതിരെയും സംഘപരിവാർ സംഘടനകൾക്കെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പ്രകാശ്​ രാജി​​​​െൻറ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് സോഷ്യൽ മീഡയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്​​. നേരത്തെ സൂപ്പർ സ്​റ്റാർ രജനികാന്തിനും കമല്‍ഹാസനും പുതിയ പാർട്ടികൾ പ്രഖ്യാപിച്ചുകൊണ്ട്​ രാഷ്​ട്രീയത്തിലേക്ക്​ കടന്നിരുന്നു.

Tags:    
News Summary - Prakash Raj Rings in New Year With Political Plunge, Plans to Contest in 2019 Polls- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.