Posted On
date_range Updated On
date_range രാഷ്ട്രീയത്തിലേക്കില്ല; അതെന്‍റെ മേഖലയല്ല -മോഹൻലാൽ
ലോക്സഭ തെരഞ്ഞെടുപ്പിൽ മോഹൻലാലിനെ ഇറക്കി കേരളത്തിൽ സീറ്റ് പിടിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതിനിടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി താരം. രാഷ്ട്രീയം തന്‍റെ മേഖലയല്ല. എന്നും നടനായി നിലനിൽക്കാനാണ് ആഗ്രഹമെന്നും ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
നടനുള്ള സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുന്നു. രാഷ്ട്രീയത്തിൽ ഈ സ്വാതന്ത്ര്യം ഉണ്ടാവില്ല. നിരവധി പേർ എന്നെ ആശ്രയിക്കും. കൂടാതെ രാഷ്ട്രീയം എനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.