പത്​മാവതിന്​ ചരിത്രമൂല്യമില്ലെന്ന്​ സുബ്രഹ്​മണ്യൻ സ്വാമി

ന്യൂഡൽഹി: പത്​മാവത്​ പോലുള്ള സിനിമകൾക്ക്​ ചരിത്രമൂല്യമില്ലെന്ന്​ ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സ്വാമി. ഇത്തരം സിനിമകൾ വീണ്ടും മുറിവുകളുണ്ടാക്കുന്നതാണ്​. അതുകൊണ്ടാണ്​ ഇതുപോലുള്ള  സിനിമകൾ നിർമിക്കരുതെന്ന്​ പറയുന്നതെന്നും സ്വാമി പറഞ്ഞു. 

ചരിത്രവുമായി ബന്ധമില്ലെന്ന്​ അവർ തന്നെ പറയുന്നു. എന്നാൽ പിന്നെ എന്തിനാണ്​ സിനിമ നിർമിച്ചത്​? ഇൗ വിഷയത്തിൽ രാഹുൽ ഗാന്ധി സ്വന്തം നിലപാട്​ പ്രഖ്യാപിക്കാത്തതെന്തെന്നും സ്വാമി ചോദിച്ചു. 

അതേസമയം, പത്​മാവതിന്​ സർട്ടിഫിക്കറ്റ്​ നൽകിയ സെൻസർ ബോർഡ്​ നടപടി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ചിറ്റോർഗഡി​െല ജോഹർ സമിതി സൻസ്​ത നൽകിയ പരാതി ഡൽഹി ഹൈകോടതി പരിഗണിച്ചില്ല. പരാതിക്കാരന്​ സുപ്രീം കോടതി​െയ സമീപിക്കാമെന്ന്​ ​ൈഹകോടതി നിർദേശിച്ചു.  

അതിനിടെ,  കോൺഗ്രസ്​ നേതാവ്​ തെഹ്​സീൻ പൂനെവാല നാലു സംസ്​ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന്​ സുപ്രീംകോടതിയിൽ പരാതി ഫയൽ ചെയ്​തു. പത്​മാവതി​​​െൻറ പ്രദർശനവുമായി ബന്ധപ്പെട്ട്​ ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ട ഗുജറാത്ത്​, മധ്യപ്രദേശ്​, ഹരിയാന, രാജസ്​ഥാൻ എന്നീ സംസ്​ഥാനങ്ങൾക്കെതി​െരയാണ്​ പരാതി.

അതേസമയം, ഗുഡ്​ഗാവിലും ബിഹാറിലുമടക്കം അക്രമസംഭവ അരങ്ങേറിയ ഇടങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. ബിഹാറിൽ ചില മൾട്ടിപ്ലസുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ഝാർഖണ്ഡിലും മൾട്ടിപ്ലസുകളിൽ സിനിമ പ്രദർശിപ്പിച്ചെങ്കിലും ശക്​തമായ സുരക്ഷാ സംവിധാനങ്ങൾ മൂലം 40 ശതമാനം പേർ മാത്രമേ സിനിമ കാണാൻ എത്തിയുള്ളൂ. 

Tags:    
News Summary - Padmavat Has No Historical Value Says Subrahmanian Swami - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.