ആദ്യം ലാലാ ലാൻഡെന്ന് പ്രഖ്യാപിച്ചു; പിന്നീട് മൂൺലൈറ്റെന്ന് തിരുത്തി

ലോസ് ആഞ്ചലസ്: 89 ാമത് ഒാസ്കർ പുരസ്കാര ചടങ്ങിന്‍റെ ക്ലൈമാക്സിൽ നാടകീയ രംഗങ്ങൾക്കാണ് സിനിമാ ലോകം കാഴ്ചക്കാരായത്. മികച്ച ചിത്രമായി ആദ്യം പ്രഖ്യാപിച്ചത് ലാ ലാ ലാൻഡിനെ. തുടർന്ന് ലാലാ ലാൻഡിലെ അണിയറ പ്രവർത്തകർ പുരസ്കാരം സ്വീകരിക്കാനായി വേദിയിലേക്ക് കയറുകയും ചെയ്തു. ഇതിനിടെ അവതാരകൻ വേദിയിലെത്തി അമളിപറ്റിയ കാര്യം വിളിച്ചു പറയുകയുമായിരുന്നു.

ലാലാ ലാൻഡിന്‍റെ അണിയറ പ്രവർത്തകർ ഇത് തമാശയാണെന്ന് കരുതി. എന്നാൽ അവതാരകൻ കവറിൽ നിന്നും വീണ്ടും കാർഡെടുത്ത് പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുകയായിരുന്നു. ഇതോടെ മൂൺലൈറ്റിന്‍റെ അണിയറ പ്രവർത്തകർ വേദിയിലെത്തി പുരസ്കാരം സ്വീകരിച്ചു. 
 

Tags:    
News Summary - oonlight wins Oscar for best picture … two minutes after La La Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.