തിയറ്ററിലെത്താൻ ഇനി 100 ദിവസം; ഗീതു മോഹൻദാസിന്‍റെ ടോക്സികിന്‍റെ പുതിയ പോസ്റ്റർ റിലീസായി

ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19ന് റിലീസ് ചെയ്യും. റിലീസിന് കൃത്യം 100 ദിവസങ്ങൾ ബാക്കിനിൽക്കെ, 2026ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, ഓരോ അപ്‌ഡേറ്റിലും തരംഗം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ആവേശം വർധിപ്പിച്ചുകൊണ്ട്, റോക്കിങ് സ്റ്റാർ യാഷിന്‍റെ ശക്തമായ ഒരു പുതിയ പോസ്റ്റർ ടീം റിലീസ് ചെയ്തു.

പോസ്റ്ററിൽ, രക്തരൂഷിതമായ ബാത്ത് ടബ്ബിൽ പുറംതിരിഞ്ഞിരിക്കുന്ന യാഷിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. ടോക്സികിന്റെ പോസ്റ്ററിനൊപ്പം, സാങ്കേതിക വിദഗ്ധരുടെ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെ.ജി.എഫ് ചിത്രത്തിൽ യാഷുമായി മുൻകാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ഉജ്വൽ കുൽക്കർണിയാണ്. പ്രൊഡക്ഷൻ ഡിസൈനിന്റെ ചുമതല ടി.പി. ആബിദിനാണ്.

ജോൺ വിക്കിലെ പ്രവർത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്ന് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച ടോക്സിക് ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യപ്പെടും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പി.ആർ.ഓ: പ്രതീഷ് ശേഖർ. 

Tags:    
News Summary - Yashs Toxic New Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.