പനാജി: ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യമില്ളെന്നും പൂര്‍ണമായി ഒരു രാഷ്ട്രീയ സിനിമ ഇവിടെ അസാധ്യമാണെന്നും സംവിധായകനും നിര്‍മാതാവുമായ പ്രകാശ് ഝാ.
47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍െറ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം ആഴത്തില്‍ കൈകാര്യം ചെയ്യുന്ന സിനിമ നിര്‍മിക്കണമെങ്കില്‍ അത് ചര്‍ച്ച ചെയ്യാനും സാക്ഷാത്കരിക്കാനും സ്വതന്ത്ര്യം വേണം. ഒരു വ്യക്തിയുടെ പേര് പരാമര്‍ശിക്കാന്‍പോലും ആവില്ല. അത് കുറ്റകൃത്യമായി കണ്ട് ചിലര്‍ നിങ്ങളെ കൊലപ്പെടുത്തിയെന്നുവരും.
സിനിമ മാത്രമല്ല മറ്റ് കലാരൂപങ്ങളുടെ ആവിഷ്കാരത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് പറയാനാവില്ല- പ്രകാശ് ഝാ പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങള്‍ പറയുന്ന ‘ഗംഗാജല്‍‘, ‘അഫര്‍താന്‍’, ‘രാജ്നീതി’ തുടങ്ങിയ സിനിമകളുടെ ശില്‍പിയാണ് ഝാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.