ഷാരൂഖിന് ഡോക്ടറേറ്റ് ശിപാർശ: കേന്ദ്രം തള്ളി

ന്യൂഡൽഹി: ബോളിവുഡ് നടൻ ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നൽകുന്നതിനുള്ള ജാമിഅ മില്ലിയ സർവകലാശാലയുടെ ശിപാർശ കേന ്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം തള്ളി. ഷാരൂഖിന് വേറെ സർവകലാശാലയിൽ നിന്നുള്ള ഹോണററി ഡോക്ടറേറ്റുണ്ടെന്ന് പറഞ്ഞാണ് സർവകലാശാലയുടെ ശിപാർശ തള്ളിയത്.

2016ൽ മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാല ഹോണററി ഡിഗ്രി നൽകി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.

കഴിഞ്ഞ വർഷം അവസാനമാണ് ജാമിഅ മില്ലിയ സർവകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നൽകണമെന്ന് നിർദേശിച്ചത്. ജാമിഅ മില്ലിയയിലെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്‍ററിലെ പൂർവ വിദ്യാർഥിയാണ് അദ്ദേഹം. എന്നാൽ ഹാജർ നില കുറവായതിനാൽ പരീക്ഷ എഴുതാനായിരുന്നില്ല.


Tags:    
News Summary - No degree for Shah Rukh Khan: HRD ministry denies-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.