ദേശീയ ചലച്ചിത്ര അവാർഡ്: ഫഹദ് മികച്ച സഹനടൻ; ജയരാജ് സംവിധായകൻ, തൊണ്ടിമുതൽ മികച്ച മലയാള ചിത്രം
ന്യൂഡല്ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കഥാവിഭാഗത്തിൽ 12ഉം കഥേതര വിഭാഗത്തിൽ മൂന്നുമായി മലയാളസിനിമ പുരസ്കാരങ്ങൾ വാരിക്കൂട്ടി. ഇൗയിടെ അന്തരിച്ച ശ്രീദേവി ‘മോം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കും ബംഗാളി നടൻ റിഥി സെൻ മികച്ച നടനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. അസമീസ് ചിത്രമായ ‘വില്ലേജ് റോക്സ്റ്റാർസ്’ ഇൗ വർഷത്തെ മികച്ച ചിത്രമായി. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നക്കാണ്.
‘ഭയാനക’ത്തിലൂടെ ജയരാജ് മികച്ച സംവിധായകനും അവലംബിത തിരക്കഥക്കുമുള്ള അവാർഡുകൾ നേടിയപ്പോൾ യേശുദാസ് മികച്ച ഗായകനും ഫഹദ് ഫാസിൽ മികച്ച സഹനടനുമായി. ടേക്ക് ഒാഫിലെ മികച്ച അഭിനയത്തിന് നടി പാർവതി മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. മലയാളത്തിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം എന്നീ ചിത്രങ്ങൾക്കാണ് കൂടുതൽ അവാർഡുകൾ. മികച്ച മലയാളചിത്രത്തിനുള്ള അവാർഡിനർഹമായ ദിലീഷ് പോത്തെൻറ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരവും േനടിയത്. ഇൗ ചിത്രമാണ് സജീവ് പാഴൂരിനെ മികച്ച തിരക്കഥക്കുള്ള അവാർഡിനർഹമാക്കിയത്. ‘ഭയാനക’ത്തിനായി കാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ‘ഭയാനക’ത്തിനാണ്.
‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. കാട്രു വെളിയിടൈ എന്ന തമിഴ്ചിത്രത്തിലുടെ സംഗീതസംവിധാനത്തിനും ‘മോം’ എന്ന ഹിന്ദി ചിത്രത്തിലൂടെ പശ്ചാത്തലസംഗീതത്തിനുമുള്ള അവാർഡുകൾ എ.ആർ. റഹ്മാന് ലഭിച്ചു. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലക്ഷദ്വീപിൽ നിന്നുള്ള ചിത്രമായ സിഞ്ചാർ സംവിധാനം ചെയ്ത പാമ്പള്ളിക്കാണ്.
‘ആളൊരുക്കം’ ആണ് മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം. നടി പാർവതിക്കുപുറമെ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശമുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം ‘ടേക്ക് ഓഫി’ലൂടെ തന്നെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ വയനാട്ടിലെ പണിയസമുദായത്തെക്കുറിച്ചുള്ള ചിത്രമായ ‘സ്ലേവ് െജനസിസും’ പുരസ്കാരത്തിന് അർഹമായി. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സ്വോർഡ് ഓഫ് ലിബർട്ടി- ദ് ലൈഫ് ആൻഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ’ ജീവചരിത്ര/ചരിത്ര വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ കഥേതര വിഭാഗത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം രമേശ് നാരായണന് ലഭിച്ചു. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ:
- മികച്ച സംവിധായകൻ: ജയരാജ് (ഭയാനകം)
- മികച്ച സഹനടൻ: ഫഹദ് ഫാസിൽ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
- മികച്ച തിരക്കഥ: സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
- മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)
- മികച്ച ഛായാഗ്രഹണം: നിഖിൽ പ്രവീൺ (ഭയാനകം)
- മികച്ച പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാജൻ (ടേക്ഒാഫ്)
- സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം (വി.സി. അഭിലാഷ്)
- മികച്ച ഗായകൻ: കെ.ജെ യേശുദാസ് (വിശ്വാസപൂർവം മൻസൂർ)
- മികച്ച ഡോക്യുമെൻഡറി: അനീസ് കെ. മാപ്പിള (സ്ലേവ് ജെനസിസ്)
- പ്രത്യേക ജൂറി പരാമർശം നടി: പാർവതി (ടേക്ഒാഫ്)
മറ്റ് ദേശീയ പുരസ്കാരങ്ങൾ:
- ദാദാ സാഹിബ് ഫാൽകെ പുരസ്കാരം: വിനോദ് ഖന്ന
- നർഗീസ് ദത്ത് ദേശീയോദ്‌ഗ്രഥന പുരസ്കാരം: ദാപ്പ
- ഇന്ദിര ഗാന്ധി പുരസ്കാരം (മികച്ച പുതുമുഖ സംവിധായകൻ): പാംപ്പള്ളി (സിംഗാർ)
- മികച്ച നടൻ: റിഥി സെൻ (നഗർ കീർത്തൻ)
- മികച്ച നടി: ശ്രീദേവി (മോം)
- മികച്ച സഹനടി: ദിവ്യ ദത്ത (ഇറാഡ)
- മികച്ച സിനിമ: വില്ലേജ് റോക്സ്റ്റാർ
- മികച്ച ജനപ്രിയ ചിത്രം: ബാഹുബലി 2 (എസ്.എസ് രാജമൗലി)
- മികച്ച കുട്ടികളുടെ ചിത്രം: മോർഖ്യ (മറാത്തി)
- മികച്ച പരിസ്ഥിതി ചിത്രം: ഇറാഡ
- മികച്ച പശ്ചാത്തല സംഗീതം: എ.ആർ റഹ്മാൻ (മോം)
- മികച്ച സംഗീത സംവിധാനം & ഗാനങ്ങൾ: എ.ആർ റഹ്മാൻ (കാട്രു വെളിയിഡൈ)
- മികച്ച ഗാനരചന: മധു രത്ന (മാർച്ച് 22)
- മികച്ച പിന്നണി ഗായിക: സാഷ തൃപാഠി (വാൻ)
- മികച്ച ബാല താരം: ഭനിക ദാസ് (വില്ലേജ് റോക്സ്റ്റാർ)
- മികച്ച സംഘട്ടന സംവിധാനം: അബ്ബാസ് അലി മൊഗുൾ (ബാഹുബലി 2)
- മികച്ച സ്പെഷ്യൽ എഫക്ട്: ബാഹുബലി 2 (എസ്.എസ് രാജമൗലി)
- മികച്ച േമക്കപ്പ്: റാം രാജക് (നഗർ കീർത്തൻ)
- മികച്ച വസ്ത്രാലങ്കാരം: ഗോവിന്ദ മണ്ഡൽ (നഗർ കീർത്തൻ)
- മികച്ച എഡിറ്റിങ്: റിമ ദാസ് (വില്ലേജ് റോക്സ്റ്റാർ)
- മികച്ച സൗഡ് ഡിസൈൻ: വാക്കിങ് വിത്ത് ദ വിൻഡ് (സനത്ത് ജോർജ് & ജസ്റ്റിസ് ജോസ്)
- മികച്ച ഒാഡിയോഗ്രഫി: വില്ലേജ് റോക്സ്റ്റാർ (മല്ലിക ദാസ്)
- മികച്ച നൃത്ത സംവിധാനം: ടോയ് ലറ്റ് ഏക് പ്രേം കഥ (ഗോരി തു ലാത്ത് മാർ) ഗണേഷ് ആചാര്യ
മികച്ച പ്രാദേശിക ഭാഷാ ചിത്രങ്ങൾ:
- മികച്ച ഹിന്ദി ചിത്രം: ന്യൂട്ടൺ
- മികച്ച തമിഴ് ചിത്രം: ടു ലെറ്റ്
- മികച്ച കന്നഡ ചിത്രം: ഹെബറ്റു റമക്ക
- മികച്ച അസമീസ് ചിത്രം: ഇഷു
- മികച്ച ബംഗാളി ചിത്രം: മയൂരക്ഷി
- മികച്ച തെലുങ്കു ചിത്രം: ഗാസി
- മികച്ച ഗുജറാത്തി ചിത്രം: ദഹ്
- മികച്ച ലഡാക്കി ചിത്രം: വാക്കിങ് വിത്ത് ദ വിൻഡ്
പ്രത്യേക ജൂറി പരാമർശങ്ങൾ:
- നടി: പാർവതി (ടേക്ഒാഫ്)
- നടൻ: പങ്കജ് ത്രിപാഠി (ന്യൂട്ടൺ)
- സിനിമ: നഗർ കീർത്തൻ
- മറാത്തി ചിത്രം: മോർക്കിയ
- ഒറിയ ചിത്രം: ഹെലോ മിറർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.