'പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, കൂടുതൽ പക്വതയോടെ മുന്നോട്ട് പോകും'; അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

കൊച്ചി: താരസംഘടനയായ അമ്മയിലെ പാക്പോരുകളും വിവാദപരാമർശനങ്ങലും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രപശ്നത്തിൽ പരിഹാരം കാണാനായി സംഘടന പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റി ഇപ്പോൾ കത്ത് കൈമാറിയിരിക്കുകയാണ്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും എന്ന് കത്തിൽ പറയുന്നു. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.