മിഠായി​െതരുവിൽ ജാഥ: നടൻ ജോയ് മാത്യു ഉൾപ്പെടെ 30 പേർക്കെതിരെ കേസ്

കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടൻ ജോയ് മാത്യു ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തു. പ്രകടനവും പൊതുയോഗവും നിരോധിച്ച മിഠായിതെരുവിൽ ജാഥ നടത്തിയതിന്​ ഐ.പി.സി 283 പ്രകാരം പൊതുവഴി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിനാണ്​​ ടൗൺ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തത്.

ജോയ് മാത്യു, സിനിമ സംവിധായകൻ ഗിരീഷ് ദാമോദർ, ബി.ജെ.പി നേതാവ്​ പി. രഘുനാഥ്, ആർട്ടിസ്​റ്റ്​ ജോൺസ് മാത്യു, പി.ടി. ഹരിദാസൻ എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് കേസ്. പീഡന പരാതിയിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ച് സെപ്റ്റംബർ 13നാണ്​ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ മിഠായി​െതരുവിൽ പ്ലക്കാർഡുകളുമായി മൗനജാഥ നടത്തിയത്.

ഭയപ്പെടുത്തി മൗനിയാക്കാനാണ്​ ഞാനടക്കമുള്ള സാംസ്​കാരിക പ്രവർത്തകർക്കെതിരെ പൊലീസ്​ കേസെടുത്തതെന്ന്​ നടൻ ജോയ്​ മാത്യു പ്രതികരിച്ചു. ഭരണകൂട​ത്തി​​െൻറ പ്രതിരൂപമാണ്​ പൊലീസ്​. വരവര റാവുവിനെതിരെ മോദിയുടെ പൊലീസും ഞങ്ങൾക്കെതിരെ പിണറായിയുടെ പൊലീസും കേസെടുത്തത്​ ഒരേ നയത്തി​​െൻറ ഭാഗമാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നടൻ ജോയ് മാത്യുവിനെതിരായ കേസ് പിൻവലിക്കണം -യുവകലാസാഹിതി
കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കിഡ്സൺ കോർണറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതി​​െൻറ പേരിൽ ചലച്ചിത്രനടൻ ജോയ് മാത്യുവിനെതിരെ കേ​െസടുത്തത് ​ജനാധിപത്യവിരുദ്ധമാണെന്നും കേസ് പിൻവലിക്കണമെന്നും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവിഷ്കാര-അഭിപ്രായ പ്രകടനത്തിനുള്ള പൗര​​െൻറ അവകാശം ഭരണഘടനാദത്തമാണ്. കിഡ്സൺ കോർണറിൽ നടന്ന പരിപാടിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നില്ല. പ്രകോപനം കൂടാതെ സമാധാനപരമായാണ് പരിപാടി നടന്നത്. ഒരാഴ്ച മുമ്പ് നടന്നൊരു പരിപാടിയുടെ ഭാഗമായി ഇപ്പോൾ കേസ് എടുത്തത് ദുരുദ്ദേശ്യപരവും ജനാധിപത്യവിരുദ്ധവുമാണ്. കേസ് എത്രയും വേഗം പിൻവലിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ്​ ആലംകോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു.



Tags:    
News Summary - March in SM Street; Case register against Actor Joy Mathew -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.