മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയിൻ നിഗം ചിത്രം ദൃഢം ഇനി ഒ.ടി.ടിയിലേക്ക്. തിയേറ്ററിലെ മികച്ച പ്രതികരണങ്ങൾക്ക് ശേഷം ജിയോ ഹോസ്റ്റാറിലുടെ ജൂൺ 12 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തതിനു ശേഷം ഉണ്ടാകുന്ന ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്. കൊറോണ പേപ്പേഴ്സ്, വേല, എന്നീ ചിത്രങ്ങൾക്കു ശേഷം ഷെയിൻ നിഗം അവതരിപ്പിക്കുന്ന വ്യത്യസ്തമായ പൊലീസ് വേഷം കൂടിയാണ് ദൃഢത്തിലേത്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി.കെ.ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. മുകേഷ്.ആർ.മെഹ്ത, സി.വി.സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.