കാട്ടാളൻ സിനിമക്കെതിരെ സംഘടിത ഡീഗ്രേഡിങ്ങ്; ബുക്ക് മൈ ഷോ റേറ്റിങ് ഡിസേബിൾ ചെയ്തു

റിലീസിനു പിന്നാലെ കാട്ടാളൻ സിനിമക്കെതിരെ ഒരേ സ്വഭാവത്തിലുള്ള നെഗറ്റീവ് റിവ്യൂകൾ വന്നതിന്‍റെ പശ്ചാത്തലത്തിൽ ബുക്ക് മൈ ഷോ സിനിമയുടെ റേറ്റിങ് നിർത്തിവെച്ചു. ഈ നടപടി സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. സിനിമക്കെതിരെ നടക്കുന്ന സംഘടിത ഡീഗ്രേഡിങ്ങ് ശെരിവെക്കുന്നതാണ് ഇപ്പോളത്തെ നടപടി.

സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമായി ചിത്രത്തിനു നേരെ ഒരേ രീതിയിലുള്ള പ്രതികരണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമയുടെ യഥാർത്ത പ്രേക്ഷക പ്രതികരണത്തെ സ്വാധീനിക്കുന്ന രീതിയിൽ ഫേക്ക് റിവ്യൂ നടന്നിട്ടുണ്ടോ എന്ന ചോദ്യം ഇതോടെ ഉയരുന്നുണ്ട്.

സിനിമക്കെതിരെ ഉയരുന്ന ഫേക്ക് റിവ്യുകൾക്കും നെഗറ്റീവ് കമന്‍റുകൾക്കുമെതിരെ അണിയറപ്രവർത്തകരും രംഗത്ത് വന്നിരുന്നു. റിലീസിനു മുമ്പ് ബുക്ക് മൈ ഷോ ട്രെന്‍റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ചിത്രമാണ് ആന്‍റണി പെപ്പെ നായകനായ കാട്ടാളൻ. ആക്ഷൻ ത്രില്ലർ ചിത്രം പോൾ ജോർജാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളുമടക്കം വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. 

Tags:    
News Summary - Organized degradation against the movie Kattalan; Book My Show ratings disabled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.