'മൻ കീ ബാത്’ അഥവാ മനുഷ്യന്റെ പറച്ചിൽ - Video

തിരുവനന്തപുരം: നിസ്സഹായതയുടെ തേയിലക്കൊത്തിൽ രോഷം കലർത്തിയുള്ള ഒരു സാധാരണക്കാരന്റെ കടുപ്പമേറിയ സാമൂഹിക പ ്രതിരോധത്തിന്റെ കഥപറഞ്ഞ ‘ഒരു ചായക്കടക്കാരന്റെ മൻ കീ ബാത്’ യൂട്യൂബിൽ റിലീസ് ചെയ്തു.

കേരള അന്തർദേശീയ ഹ്രസ ്വചലച്ചിത്ര മേളയിലെ ഹ്രസ്വ ഡോക്യൂമ​െൻറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും നിരവധി വിദേശ മേളകളിലടക ്കം ഒേട്ടറെ അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ഡോക്യുമ​െൻററിയാണിത്. ഇതിനോടകം സംസ്ഥാനത്തിനകത്തും പുറത്ത ും നിരവധി വേദികളിൽ പ്രദർശിപ്പിച്ചു.ഡോക്യൂമ​െൻററികളുടെ പതിവ് ഭാഷയ്ക്കും വൃത്ത-വ്യാകരണങ്ങൾക്കുമപ്പുറം സാധാ രണക്കാരന്റെ ഹൃദയച്ചൂരം വിയർപ്പടയാളങ്ങളും പതിഞ്ഞ ദൃശ്യഭാഷ. ശരിക്കും അതാണ് ‘ചായക്കടക്കാരന്റെ മൻ കീ ബാത്തിനെ’ പൊടിപിടിച്ച ചായച്ചായ്പ്പിൽ നിന്നും നിറഞ്ഞ കയ്യടികളുടെയും അംഗീകാരങ്ങളുടെയും വെള്ളിവെളിച്ചത്തിലേക്ക് എടുത്തുയർത്തിയത്.

സനു കുമ്മിൾ സംവിധാനം ചെയ്ത ഇൗ ദൃശ്യപ്രതിരോധത്തിന് ദൃശ്യാവിഷ്കാരങ്ങളുടെ ക്ലാസിക്കൽ ചുട്ടിയും ചമയങ്ങളും മിനിക്കുമെല്ലാം അഴിച്ചു വെച്ച്, ഒരു സാധാരണക്കാരനൊപ്പം തോർത്തും തലയിൽ കെട്ടി ഇറങ്ങിനടന്നുവെന്ന സവിശേഷതയുണ്ട്. എല്ലാം വളരെ ലളിതമാണ്. ഒരു തനി നാട്ടുമ്പുറത്തുകാരൻ പച്ചയായ ഭാഷയിൽ മനസ് തുറക്കുകയാണ്, അനുഭവം പങ്കുവെക്കുകയാണ് ഇതിൽ.
മനസിന്റെ പറച്ചിലുകൾ എന്നാണ് മൻകീ ബാത്തിന്റെ പച്ചമലയാളം. തിളച്ചുമറിയുന്ന ചായപ്പാത്രത്തിന് സമാനമായ ഒരു ചായക്കടക്കാരന്റെ ഉരുകിപ്പൊന്തുന്ന മനസിന്റെ നേർപറച്ചിലുകളാണ് ഇൗ ഡോക്യുമ​െൻററി ഒപ്പിയെടുത്തിരിക്കുന്നത്.

നോട്ടറുതി ദുരിതം വിതറിയ നാളുകളിൽ നീറിപ്പുകഞ്ഞ ലക്ഷക്കണക്കിന് ഇന്ത്യൻ സാധാരണക്കാരന്റെ ലക്ഷണമൊത്ത പ്രതിനിധിയായ ഒരു വയോധികന്റെ ജീവിതമാണ് ഡോക്യുമ​െൻററിയുടെ ഇതിവൃത്തം.
ഇക്കാലമത്രയും വിയർപ്പൊഴുക്കി സ്വരുക്കൂട്ടിയ കരുതിവെയ്പുകളെല്ലാം ഒരു രാത്രിക്കിപ്പുറം വെറും കടലാസുകളായി തീരുന്നത് നിസ്സഹായതോടെ നോക്കി നിക്കേണ്ടി വന്ന ഗതികേട്. ഒടുവിൽ നോട്ടുകളെല്ലാം അടുപ്പിലിട്ട് കത്തിച്ച് ഒറ്റയാൾ പ്രതിഷേധമായി ആളിക്കത്തി ഭരണകൂടത്തോട് കണക്ക് തീർത്ത അസാധാരണ പ്രതിരോധം...കൊല്ലം കടയ്ക്കൽ മുക്കുന്നം സ്വദേശി യഹിയയെ ഇങ്ങനെയൊക്കെയാണ് നോട്ടുനിരോധന കാലത്ത് നാടറിഞ്ഞത്. യഹിയയുടെ ജീവിത മുഹൂർത്തങ്ങളെല്ലാം കാരിക്കേച്ചറുകളിലൂടെയാണ് കാഴ്ചക്കാരിലേക്ക് പകരുന്നത്.

പിന്നണി ശബ്ദത്തിന്റെ അകമ്പടിയിൽ 100 ഒാളം കാരിക്കേച്ചറുകളാണ് ഡോക്യുമ​െൻററിക്ക് ഉപയോഗിച്ചിരിക്കുന്നത്. യഹിയയുടെ രസകരമായ വർത്തമാനങ്ങളും പുട്ടിന് തേങ്ങ പോലെ ഡോക്യുമ​െൻറിയുടെ ഹൃദ്യമായ ഒഴുക്കിന് താളമേകുന്നുണ്ട്.


ദൃശ്യങ്ങളും കാരിക്കേച്ചറുകളും തെളിനീരിനെക്കാൾ നൈർമല്യമുള്ള ശബ്ദാവതരണത്തിൽ കോർത്തും ലാളിത്യത്തിൽ പൊതിഞ്ഞും തയ്യാറാക്കിയിരിക്കുന്നുവെന്നതാണ് പ്രത്യേകത. സനു കുമ്മിളിന്റെ ആദ്യ ഡോക്യൂമ​െൻററിയാണ് ‘ചായക്കടക്കാരൻറ മൻ കീ ബാത്’. ക്ലോൺ ആൾട്ടർനേറ്റീവിന്റെ പേരിൽ ഈ ഡോക്യുമെന്ററി ഡൽഹിയിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചത് സംഘപരിവാർ തടഞ്ഞത് നേരത്തെ വിവാദമായിരുന്നു. സംഭവം ദേശീയ മാധ്യമ ശ്രദ്ധ നേടിയതിനെ തുടർന്ന് ഡൽഹി ജേർണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിൽ പിറ്റേന്ന് പ്രദർശനം നടത്തിയിരുന്നു.

Full View
Tags:    
News Summary - Man ki baath in kerala news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.