അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിൽ ബാലതാരമായെത്തിയ ദേവദാസ് നായകനാകുന്നു. ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയു ം സംഭാഷണവും ഒരുക്കി പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാരി'ലാണ് ദേവദാസ് നായകനാകുന്നത്. ദേവാമൃതം സി നിമ ഹൗസാണ് നിര്‍മാണം. ചിത്രം 2019 മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.
നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരാണ്. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി , ഐറിന്‍, ലക്ഷ്മി പ്രമോദ് എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
ഛായാഗ്രഹണം - പ്രദീപ് നായര്‍, എഡിറ്റിംഗ് - അയൂബ് ഖാന്‍, പശ്ചാത്തല സംഗീതം - ബിജിബാല്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ്, ഗാനരചന - റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍, കലാസംവിധാനം - എം. ബാവ, വസ്ത്രാലങ്കാരം - നിസാര്‍ റഹ്മത്ത്, മേക്കപ്പ് - സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എം. വി ജിജേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നസീര്‍ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് - മോമി, സംഘട്ടനം - മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം - രേഖ മഹേഷ്, അബ്ബാസ്, പി ആര്‍ ഒ -വാഴൂര്‍ ജോസ്, പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ - അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്‍റ് ഡയറക്ടര്‍ - യദുകൃഷ്ണ പി.ജെ, റിതു, എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.