നടൻ കലാശാല ബാബു അന്തരിച്ചു

കൊച്ചി: സിനിമ-സീരിയൽ-നാടക നടന്‍ കലാശാല ബാബു(68 ) അന്തരിച്ചു. മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ഞായറാഴ്​ച ലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. പല സിനിമകളിലൂടെയും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്.  

പ്രശസ്​ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ലാണ്​ ജനനം. ലളിതയാണ്​ ഭാര്യ. ശ്രീദേവി, വിശ്വനാഥർ എന്നിവർ മക്കളാണ്​.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവ​​െൻറയും കെ.ടി.മുഹമ്മദി​​െൻറയും സഹപ്രവര്‍ത്തകനായിരുന്നു. ജോണ്‍ പോളി​​െൻറ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. ഇൗ നാടകസംഘത്തി​​െൻറ പേരാണ്​ പിന്നീട്​ സ്വന്തം പേരിനൊപ്പം ചേർത്തത്​. 

ക്യൂൻ, വിശ്വവിഖ്യാതമായ മൂക്ക്​, താങ്ക്യു വെരിമച്ച്​, പോളേട്ട​​െൻറ വീട്​, ഒപ്പം, ടു കൺട്രീസ്​, രാസലീല, മുല്ലമൊട്ടും മുന്തിരിച്ചാറും, ചേകവർ, പുതിയമുഖം, റൺവേ, ബാലേട്ടൻ, പച്ചക്കുതിര, ചെസ്സ്​, അവൻ ചാണ്ടിയു​െട മകൻ, കനക സിംഹാസനം, തുറുപ്പു ഗുലാൽ, തൊമ്മനും മക്കളും, കസ്​തൂരിമാൻ, എ​​െൻറ വീട്​ അപ്പൂ​​െൻറം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. 28 ഒാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​.  

Tags:    
News Summary - Kalashala Babu Passed Away - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.