അന്താരാഷ്ട്ര മേളക്കത്തെിയത് 103 വിദേശ പ്രതിനിധികള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ഇക്കുറി തലസ്ഥാന നഗരിയിലത്തെിയത് 103 വിദേശ പ്രതിനിധികള്‍. എത്തിയത് 38 രാജ്യങ്ങളില്‍ നിന്നാണ് വിദേശപ്രതിനിധികളത്തെിയത്. ചെക്കോസ്ളോവാക്യ, ബെല്‍ജിയം, ഖസാക്കിസ്ഥാന്‍, ഇറാന്‍, ആംസ്റ്റര്‍ഡാം, ഹോങ് കോങ്, സ്വീഡന്‍, ജോര്‍ജ്ജിയ, തുര്‍ക്കി, ഈജിപ്ത്, ശ്രീലങ്ക, സൗദി അറേബ്യ, റൊമാനിയ, ഇന്തോണേഷ്യ, പ്രാഗ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ ഇക്കുറി മേളയില്‍ പങ്കെടുത്തു. 62 രാജ്യങ്ങളില്‍നിന്ന് 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 
 
സിനിമാ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ചെക്കോസ്ളോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സലിനെ ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്മെന്‍്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാനായി കുടുംബസമേതമാണ് അദ്ദേഹം കേരളത്തിലത്തെിയത്. അവാര്‍ഡിനൊപ്പം ഐ.എഫ്.എഫ്.കെയില്‍ പങ്കുചേരാന്‍ സാധിച്ചതിന്‍്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
അരവിന്ദന്‍ അനുസ്മരണ പ്രഭാഷണത്തില്‍ എത്യോപ്യന്‍ സംവിധായകനായ ഹെയിലി ഗരിമയായിരുന്നു മുഖ്യാതിഥി. ഇന്ത്യയിലെ ഏറ്റവും ജനപങ്കാളിത്തമുള്ള മേളയില്‍ പങ്കെടുക്കാനയതിലുള്ള സന്തോഷം മിക്ക വിദേശ പ്രതിനിധികളും പങ്കുവെച്ചു.
Tags:    
News Summary - iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.