Posted On
date_range Updated On
date_range ഞാൻ ആരെയും പിന്തിരിപ്പിച്ചിട്ടില്ല -ഇടവേള ബാബു
കൊച്ചി: നടി പത്മപ്രിയയുടെ ആരോപണത്തിനെതിരെ 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച നടി പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു പറഞ്ഞു.
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടിമാരായ രമ്യ നമ്പീശൻ, ഭാവന എന്നിവർ മാത്രമാണ് രാജിവെച്ചത്. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ രാജിക്കത്ത് അമ്മക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിൽ ജനാധിപത്യമില്ലെന്നും മത്സരിക്കാൻ ശ്രമിച്ച പാർവതിയെ സെക്രട്ടറി പിന്തിരിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം പത്മപ്രിയ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.