‘മോദിയെ അഭിനന്ദിക്കുന്നവർ രാഹുലിനെ മറക്കുന്നത് സാംസ്കാരിക അപചയം’

മോദിയെ അഭിനന്ദിക്കാന്‍ സിനിമാക്കാരും ബിസിനസുകാരും മത നേതാക്കൻമാരും ക്യൂ നിൽക്കുമ്പോള്‍ രാഹുലിനെ പലരും മറന ്നുപോവുന്നുവെന്ന് നടൻ ഹരീഷ് പേരടി. രാഹുലിനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയം കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിനെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് കുറിച്ചു.

ഫേസ്‍ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്... അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്... ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടീയത്തിൽ നിന്ന് രാജിവെക്കരുത്.. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങൾ ...... എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രിയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ...

Full View
Tags:    
News Summary - Hareesh Peradi Against Modi Supporters-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.