കൊല്ലം: സിനിമ-നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥ സലാം (73)അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം 4.30നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു.
32 വർഷം നാടകരംഗത്തു സജീവമായിരുന്നു. 82ാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. ഈ പറക്കും തളിക, മേഘസന്ദേശം, കുബേരന്‍, സാവിത്രിയുടെ അരഞ്ഞാണം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഗ്രാമഫോണ്‍, സദാനന്ദന്റെ സമയം, കൊച്ചി രാജാവ്, റോമന്‍സ്, വെളളിമൂങ്ങ, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.