സൗദിയിൽ ആദ്യ സിനിമ പ്രദർശനം ഇന്ന്​

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദർശനം ഇന്ന്​ നടക്കും. ഹോളിവുഡ്​ ചിത്രം ‘ബ്ലാക്​ പാൻതർ’ ആണ്​ ആദ്യസിനിമ. റിയാദിലെ കിങ്​ അബ്​ദുല്ല ഫിനാൻഷ്യൽ ഡിസ്​ട്രിക്​ടിൽ ഒരുക്കിയ തിയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ്​ പ്രദർശനം. വരും ദിവസങ്ങളിലും സ്വകാര്യ പ്രദർശനം തുടരും. പൊതുജനങ്ങൾക്കുള്ള പ്രദർശനം മേയ്​ മാസത്തിലാകും ആരംഭിക്കുക. അതിനുള്ള ടിക്കറ്റ്​ വിൽപന ഇൗമാസം അവസാനത്തോടെ തുടങ്ങും.

അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനി സജ്ജീകരിക്കുന്ന തിയറ്ററിൽ വിപുലമായ ചടങ്ങുകളോടെയായിരിക്കും ആദ്യദിവസത്തെ പ്രദർശനം നടക്കുക. സിംഫണി കൺസേർട്ട്​ ഹാൾ എന്ന നിലയിൽ നിർമിച്ച സംവിധാനമാണ്​ തിയറ്റർ ആക്കി മാറ്റിയത്​. എ.എം.സിയുടെ മേൽ​േനാട്ടത്തിൽ ലോകോത്തര നിലവാരത്തിൽ പണിപൂർത്തിയാക്കിയ തിയറ്ററിൽ 620 സീറ്റുകളുണ്ട്​. തുകൽ സീറ്റുകളാണ്​ മുഴുവനും. മെയിൻ ഹാളും ബാൽക്കണിയുമായി രണ്ട്​ തട്ടുകളിലാണ്​ സീറ്റുകൾ സംവിധാനിച്ചിരിക്കുന്നത്​.

അത്യാധുനിക സംവിധാനങ്ങളുള്ള മാർബിൾ ബാത്​റൂമുകളാണ്​ മറ്റൊരു പ്രത്യേകത. രണ്ടുമാസത്തിനകം ഇവിടെ മൂന്നു സ്​ക്രീനുകൾ കൂടി പ്രവർത്തനമാരംഭിക്കും. അഞ്ചുവർഷത്തിനുള്ളിൽ രാജ്യമെങ്ങും 40 തിയറ്ററുകൾ നിലവിൽ വരും. മാർവൽ സ്​റ്റുഡി​േയാസ്​ നിർമിച്ച സൂപ്പർഹീറോ സിനിമയാണ്​ ഫെബ്രുവരി 16 ന്​ അമേരിക്കയിൽ റിലീസ്​ ചെയ്​ത ‘ബ്ലാക്​ പാൻതർ’. വാൾട്ട്​ ഡിസ്​നി സ്​റ്റുഡിയോസ്​ ആൻഡ്​ മോഷൻ പിക്​ചേഴ്​സ്​ ആണ്​ വിതരണക്കാർ.

Tags:    
News Summary - first movie-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.