മോഹൻലാലിനോടുള്ള വിദ്വേഷമാണ് നിവേദനത്തിന് പിന്നിൽ -സിനിമ പ്രവർത്തകർ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്‍റും നടനുമായ മോഹൻലാലിനെതിരായ നിവേദനത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് സിനിമാ പ്രവർത്തകർ. ഇടവേള ബാബു, ബി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സിനിമാ പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.  

മോഹൻലാലെന്ന നടനോടുള്ള വിദ്വേഷമാണ് ഭീമ ഹരജിക്ക് പിന്നിലെന്ന് കത്തിൽ പറയുന്നു. വിഷയത്തിൽ ചിലർ ഗൂഢാലോചന നടത്തുകയാണ്. മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കരുതെന്ന് എന്തിനാണ് ഇവർ ആവശ്യപ്പെടുന്നതെന്നും സിനിമ പ്രവർത്തകർ ചോദിക്കുന്നു. ലാലിനെ ചിലർ സംഘടിതമായി ലക്ഷ്യം വെക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. 

കേരള ഫിലിം ചേംബർ ഒാഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.സി ജോർജ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം. രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സിയാദ് കോക്കർ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, അമ്മ സെക്രട്ടറി ഇടവേള ബാബു എന്നിവർ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് അയച്ചത്. 

 

Tags:    
News Summary - Film Workers Supports Mohanlal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.