ഫെഫ്ക: സിബി മലയില്‍ പ്രസിഡന്‍റ്, ഉണ്ണികൃഷ്ണന്‍ ജന.സെക്രട്ടറി

കൊച്ചി: സിനിമ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനെയും ജന. സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായപ്പോള്‍ പ്രസിഡന്‍റ് പദവി രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. അരോമ മോഹനായിരുന്നു ജന. സെക്രട്ടറി. ഇദ്ദേഹത്തെ വര്‍ക്കിങ് സെക്രട്ടറിയാക്കി.
മറ്റു ഭാരവാഹികള്‍: എസ്.എന്‍. സ്വാമി, ഭാഗ്യലക്ഷ്മി, ജാഫര്‍ കാഞ്ഞിരപ്പള്ളി, ഇന്ദ്രന്‍സ് ജയന്‍(വൈ. പ്രസി), അനില്‍ ആറ്റുകാല്‍, കോളിന്‍സ് ലിയോഫില്‍, ജി.എസ്. വിജയന്‍, രഞ്ജന്‍ എബ്രഹാം, എ.കെ. സാജന്‍(ജോ. സെക്ര), ആര്‍.എച്ച്. സതീഷ്(ട്രഷ).

 

Tags:    
News Summary - fefka sibi malayil and b unnikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.