കുഞ്ഞിന്‍റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദുല്‍ഖര്‍ സൽമാൻ 

സി.ഐ.എ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനിടെയായിരുന്നു ആ സന്തോഷ വാർത്ത കേട്ടത്. ദുല്‍ഖര്‍-അമാല്‍ ദമ്പതികളുടെ കുടുംബത്തിലേക്ക് ഒരു കൊച്ചു രാജകുമാരി കടന്നു വന്നിരിക്കുന്നു. ദുൽഖർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.  പിന്നീട്  ദുല്‍ഖറിന്‍റെ കുഞ്ഞെന്ന പേരില്‍ ഒരു കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവിൽ താരം തന്നെ ഇതിനെതിരെ രംഗത്തെത്തി. 

''ഞങ്ങളുടെ കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ തയ്യാറാകണം. മകളുടെ ചിത്രം ഞാന്‍ തന്നെ ഷെയര്‍ ചെയ്യുന്നതായിരിക്കും'' എന്ന് ദുൽഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു. 
 

Full View
Tags:    
News Summary - dulquer salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.