ബലാത്സംഗ കേസ്: പീപ്‍ലി ലൈവ് സംവിധായകനെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസിൽ പീപ്‍ലി ലൈവ് സിനിമയുടെ സംവിധായകരിലൊരാളായ മഹമൂദ് ഫാറൂഖിയെ വെറുതെവിട്ട ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. 

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും സംഭവത്തിന് ശേഷം യുവതി ഫാറൂഖിയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഇ മെയിൽ അയച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

നേരത്തെ വിചാരണ കോടതി വിധിച്ച ഏഴ് വർഷം തടവ് ശിക്ഷ ഡൽഹി ഹൈകോടതി തള്ളുകയും ഫാറൂഖിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധി. 

ഓസ്കർ നാമനിർദ്ദേശം കിട്ടിയ പീപ്‍ലി ലൈവ് സിനിമയുടെ സംവിധായകരിലൊരാളാണ് മഹമൂദ് ഫാറൂഖി.  35 വയസ്സുള്ള അമേരിക്കക്കാരിയായ ഗവേഷകയെ ഫാറൂഖി വീട്ടിലേക്ക് അത്താഴവിരുന്നിന് ക്ഷണിച്ച് മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി.  കൊളംബിയൻ സ‍ർവ്വകലാശാലയിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ യുവതി പഠനാവശ്യത്തിനായിരുന്നു ഡൽഹിയിലെത്തിയത്. 

Tags:    
News Summary - Court Rejects Challenge To "Peepli Live" Maker's Acquittal In Sex Assault Case-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.