ഇന്‍റർനെറ്റിന്‍റെ കാലത്ത് സെൻസർഷിപ്പ് കൊണ്ട് ഒന്നും തടയാനാവില്ലെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. യുടൂബിലോ ഇൻറർനെറ്റിലോ ചില ഉള്ളടക്കങ്ങൾ തടഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല. ജനങ്ങളിൽ നിന്നും അത് എങ്ങിനെ തടയാനാവുമെന്നും അദ്ദേഹം ചോദിച്ചു. തങ്ങളെ കുറിച്ച് ചിന്തിക്കാൻ കഴിയുന്ന യുവാക്കളായിരിക്കണം പ്രേക്ഷകരെന്നും കശ്യപ് പറഞ്ഞു. ഒരു ചടങ്ങിൽ സെൻസർഷിപ്പിനെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് കശ്യപ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.