വോട്ടെടുപ്പ് തുടങ്ങി, ഒമ്പത് മത്സരചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നുകൂടി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ഒ​മ്പ​ത് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. ഗ്രെ​യ്ന്‍, ഐ ​സ്​​റ്റി​ല്‍ ഹൈ​ഡ് ടു ​സ്മോ​ക്, വൈ​റ്റ് ബ്രി​ഡ്ജ്, ന്യൂ​ട്ട​ണ്‍, പൊ​മ​ഗ്ര​നേ​റ്റ് ഓ​ര്‍ച്ചാ​ര്‍ഡ്, ഡാ​ര്‍ക് വി​ന്‍ഡ്, ദി ​വേ​ള്‍ഡ് ഓ​ഫ് വി​ച്ച് വി ​ഡ്രീം ഡ​സി​ൻ​റ് എ​ക്‌​സി​സ്​​റ്റ്, വാ​ജി​ബ്, ഏ​ഥ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​മാ​ണ് വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന​ത്.  

നാ​ല് ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളു​ള്‍പ്പെ​ടെ 14 സി​നി​മ​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മി​ക​ച്ച ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​തി​നി​ധി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഓ​ഡി​യ​ന്‍സ് പോ​ള്‍ ആ​രം​ഭി​ച്ചു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഐ.​ഡി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് പ്ര​തി​നി​ധി​ക​ള്‍ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. എ​സ്.​എം.​എ​സ്, മൊ​ബൈ​ല്‍ ആ​പ്, വെ​ബ്‌​സൈ​റ്റ് എ​ന്നി​വ​യി​ലൂ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ര്‍, കൈ​ര​ളി, ക​ലാ​ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹെ​ല്‍പ് ഡെ​സ്‌​ക്കു​ക​ളി​ല്‍ സാ​ങ്കേ​തി​ക​സ​ഹാ​യം ല​ഭ്യ​മാ​ണ്. എ​സ്.​എം.​എ​സ് അ​യ​ക്കേ​ണ്ട ഫോ​ര്‍മാ​റ്റ് IFFK >MOVIE CODE (ഷെ​ഡ്യൂ​ളി​ലെ ന​മ്പ​ര്‍). 

അ​യ​ക്കേ​ണ്ട ന​മ്പ​ര്‍ 56070. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ങ്ങ​ളു​ടെ മൂ​വി കോ​ഡ് ഇ-​മെ​യി​ല്‍ ആ​യും എ​സ്.​എം.​എ​സാ​യും പ്ര​തി​നി​ധി​ക​ള്‍ക്ക് വോ​ട്ടെ​ടു​പ്പി​ന് മു​മ്പേ ല​ഭി​ക്കും.

 

Tags:    
News Summary - Audience Poll IFFK 2017-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.