കാബൂൾ: താലിബാൻ തീവ്രവാദികളിൽനിന്ന് ഒളിപ്പിച്ചുവെച്ച അഫ്ഗാനിലെ പഴയകാല സൂപ്പർഹിറ്റ് സിനിമകൾ ഡിജിറ്റൽ രൂപത്തിൽ വീണ്ടും വെള്ളിത്തിരയിലേക്ക്. 1990കളുടെ മധ്യത്തിൽ താലിബാൻ തീവ്രാദികൾ അഫ്ഗാൻ കീഴടക്കിയപ്പോൾ സർക്കാറിെൻറ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഫിലിം കമ്പനിയെ നിരോധിച്ച് ഇവിടത്തെ സിനിമ റീലുകൾ നശിപ്പിച്ചുകളയുകയായിരുന്നു.
എന്നാൽ, അന്ന് ഇവിടത്തെ ജീവനക്കാരിലൊരാളായ ഹബീബുല്ല അലി എന്നയാളാണ് തീവ്രവാദികളുടെ കണ്ണിൽപെടാതെ ചില സിനിമാറീലുകൾ പെട്ടിയിലാക്കി മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ചത്. ‘‘ഒരുപക്ഷേ, അന്ന് തീവ്രവാദികൾ ഇൗ ഫിലിം റോളുകൾ കണ്ടെത്തിയിരുന്നെങ്കിൽ ഞങ്ങളെ കൊന്നുകളഞ്ഞേനെ’’ -പഴയ ഒാർമകളുടെ ഭീകരതയെ ഒാർത്തെടുത്ത് അലി പറഞ്ഞു. അഫ്ഗാനിെൻറ പ്രതാപകാലത്തെ സാംസ്കാരിക തനിമകളെ വിളിച്ചോതുന്ന പതിനായിരത്തോളം ഡോക്യുഫിലിമുകളും മറ്റുമാണ് താലിബാൻ തീവ്രവാദികൾ നശിപ്പിച്ചത്. തീവ്ര യാഥാസ്ഥിതികത വെച്ചുപുലർത്തിയിരുന്ന അവർ ഇത്തരം വിനോദ ഉപാധികളെയെല്ലാം തല്ലിക്കെടുത്തിയാണ് ഇവിടം വിട്ടുപോയത്. പക്ഷേ, അമൂല്യമായ ഏഴായിരത്തോളം ഫിലിമുകൾ അവരിൽനിന്ന് മറച്ചുവെക്കാൻ നമുക്ക് സാധിച്ചു.
രണ്ട് പതിറ്റാണ്ടിനുശേഷമാണ് അവ വീണ്ടും കണ്ടെടുക്കാനായത്. ആദ്യം അവയെ ഡോക്യുമെൻററിയെന്നും ഫിലിമെന്നും വേർതിരിക്കണം. തുടർന്ന് പ്രൊജക്ടർ ഉപയോഗിച്ച് കാണണം. തുടർന്ന് തീയതിയും അവയുടെ നിർമാതാക്കളെ സംബന്ധിച്ച വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ഇതിനുശേഷം മാത്രമേ ഡിജിറ്റൽ നടപടിയിലേക്ക് കടക്കാനാകൂവെന്നും അലി വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.