കലയെ തടുക്കാൻ ആർക്കുമാവില്ല -പാർവതി

തിരുവനന്തപുരം: കല അടക്കം ഒന്നിനെയും പേടിപ്പിച്ച് നിർത്താൻ ആർക്കും സാധിക്കില്ലെന്ന് നടി പാർവതി. വിശ്വാസത്തിന്‍റെയും ചിന്താഗതിയുടെയും പേരിൽ കലയെ തടത്തു നിർത്തുന്നു. കലാകാരന്മാരെ തടഞ്ഞു നിർത്താൻ സാധിച്ചാലും കലയെ തടസപ്പെടുത്താൻ ആർക്കും സാധിക്കില്ല. ഏതു രീതിയിലൂടെയും തടസങ്ങളിൽ നിന്ന് പുറത്തുവരാൻ കല ഒരു വഴി കണ്ടെത്തുമെന്നും 'പത്മാവതി'ക്കെതിരായ ഭീഷണിയെ കുറിച്ച് പാർവതി പ്രതികരിച്ചു. 

ഒരു സിനിമയെ പേടിക്കുക എന്നത് ചിരി വരുന്ന കാര്യമാണെന്ന് പാർവതി ചൂണ്ടിക്കാട്ടി. എത്ര തടഞ്ഞാലും പത്മാവതി എന്ന ചിത്രം പുറത്തുവരും. പത്മാവതി എന്ന സിനിമയെയും അതിലെ നായിക ദീപിക പാദുകോണിനെയും താൻ പിന്തുണക്കുന്നതായും പാർവതി മാധ്യമങ്ങളോട് പറഞ്ഞു. 

സനൽ കുമാർ ശശിധരന്‍റെ സിനിമ 'സെക്സി ദുർഗ' എന്ന പേരിൽ അറിയപ്പെടുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ആരെയും അപമാനിക്കാനും അവരുടെ ജീവിതം താറുമാറാക്കാനുമല്ല സിനിമ വരുന്നത്. കലയെ ആദ്യം മനസിലാക്കുകയാണ് വേണ്ടത്. ഇഷ്ടമില്ലാത്തവർ സിനിമ കാണേണ്ട. അല്ലെങ്കിൽ എതിരായ പ്രതികരണം എഴുതൂ. എല്ലാവർക്കും സംസാരിക്കാനും ആശയ വിനിമയം നടത്താനും ഇന്ത്യയിൽ സ്വാതന്ത്ര്യം ഉണ്ട്. ആൾക്കാരെ അന്യോന്യം കൊല്ലാൻ നോക്കിയാൽ ആരും ബാക്കിയുണ്ടാവില്ലെന്നും പാർവതി വ്യക്തമാക്കി. 


 

Tags:    
News Summary - Actress Padmavathi Criticism Anti Film Protester in India _movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.