മാറ്റിനിർത്തേണ്ടവരെ മനഃപൂർവം ഒഴിവാക്കിയാലെ പുരോഗതിയുണ്ടാകൂ -നടൻ മധു

കൊച്ചി: കൃത്യമായി മനസ്സിലാക്കി മാറ്റിനിർത്തേണ്ടവരെ മനഃപൂർവം മാറ്റിയാലേ പ്രവർത്തനപുരോഗതിയുണ്ടാകൂവെന്ന് നടൻ മധു. ഏതെങ്കിലുമൊരു പരിപാടിയിൽ ക്ഷണിക്കാതായാൽ മാറ്റിനിർത്തലിനെക്കുറിച്ച് പരാതികളുയരാറുണ്ട്. അപ്പോഴെല്ലാം മനഃപൂർവമല്ല, മറന്നതാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്.

എന്നാൽ, വ്യക്തികൾ എങ്ങനെയെന്ന് മനസ്സിലാക്കിയശേഷം മനഃപൂർവം മാറ്റിനിർത്തലുകളുണ്ടായാൽ മാത്രമേ പ്രവർത്തനങ്ങൾക്ക് പുരോഗതിയുണ്ടാകൂ. നിരവധി സംഘടനകളുണ്ടെങ്കിലും സിനിമ മേഖലയെയും സർക്കാറിനെയും ബന്ധിപ്പിക്കുന്ന കണ്ണി ഫിലിം ചേംബർ ഓഫ് ​േകാമേഴ്സാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് ​േകാമേഴ്‌സി​െൻറ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - Actor Madhu Malayalam cinema -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.