സിനിമയിലെ വനിത കൂട്ടായ്മയെ കുറിച്ച് കേട്ടറിവ്​ മാത്രം -നടി ലക്ഷ്മി പ്രിയ

കോട്ടയം: ചലച്ചിത്രമേഖലയിലെ വനിത കൂട്ടായ്മയെക്കുറിച്ച് കേട്ടറിവ്​ മാത്രമാണുള്ളതെന്ന്​ ചലച്ചി​ത്ര നടി ലക്ഷ്മിപ്രിയ. മാധ്യമങ്ങളിലും അവരുടെ ഫേസ്​ബുക്ക്​ പേജിലും ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ്​ തനിക്കുള്ളത്​. താൻ മാത്രമല്ല, ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം സ്​ത്രീകളും മാധ്യമങ്ങളിലൂടെയാണ്​ കൂട്ടായ്​മയെക്കുറിച്ച വിവരങ്ങൾ അറിയുന്നതെന്നും അവർ പറഞ്ഞു. കലാനിലയം സ്​റ്റേജ്​ ക്രാഫ്​റ്റ്​സി​ന്‍റെ നാടകമായ ‘ഹിഡിംബി’യുമായി ബന്ധപ്പെട്ട്​ കോട്ടയം പ്രസ്​ ക്ലബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ.

ചലച്ചിത്ര മേഖലയിലെ പത്തോ ഇരുപതോ പേർ മാത്രമാണ് വനിത കൂട്ടായ്മയുടെ ഭാഗം. 200ലേറെ പേർ ഇൗ മേഖലയിൽ വനിതകളുണ്ട്​. ഇവരെ ആരെയും സംഘടനയിൽ അംഗമാകണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചതായി തനിക്കറിയില്ല. തന്നോട്​ ആരും ഇതിൽ അംഗമാകണമെന്ന്​ ആവശ്യപ്പെട്ടില്ല. എത്തിയാൽ അംഗമാകുന്ന കാര്യം ആലോചിക്കും. സിനിമയിലെ മുഴുവൻ വനിതകൾക്കും വേണ്ടിയാണെന്ന്​ പറയുന്ന കൂട്ടായ്​മ എന്തിനാണ്​ മറ്റുള്ളവരെ മാറ്റിനിർത്തുന്നതെന്ന് ​അറിയില്ല. വനിത കൂട്ടായ്മയുടെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ല. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കാൻ ഓരോ സിനിമയുടെ സെറ്റിലും റിട്ട. ജഡ്ജി അംഗമായ പാനൽ പരിശോധന നടത്തണമെന്ന തീരുമാനത്തോട് തനിക്ക് വിയോജിപ്പാ​ണെന്നും അവർ ചൂണ്ടിക്കാട്ടി. 

വേതനം നൽകാൻ മടിച്ചതടക്കമുള്ള പ്രശ്നങ്ങൾ തനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ​നാളുകൾക്കു മുമ്പ്​ പ്രതിഫലം ഉടൻ നൽകാമെന്നു പറഞ്ഞ്​ പോയവർ പിന്നീട്​ മടങ്ങി വന്നില്ല. ഇതുമൂലം പാതിരാത്രി താനും ഭർത്താവും വലിയൊരു വീട്ടിൽ കുടുങ്ങിയെന്നും നടി വെളിപ്പെട​ുത്തി. പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. പ്രശ്നങ്ങളെ പോസിറ്റിവായി കൈകാര്യം ചെയ്യുന്ന രീതിയാണ് തനി​െക്കന്നതിനാൽ അത് കാര്യമാക്കിയിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.


 

Tags:    
News Summary - Actor Lakshmi Priya reacted actress organisation women cinema collective -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.