അജിത് കുമാർ
പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ ദുബൈയിൽ കുടുങ്ങിയ തമിഴ് നടൻ അജിത് കുമാർ സുരക്ഷിതമായി ചെന്നൈയിൽ തിരിച്ചെത്തി. മോട്ടോർസ്പോർട്സ് പരിശീലനത്തിനായി സമീപ വർഷങ്ങളിൽ തുടർച്ചയായി താരം യു.എ.ഇയിൽ പോകാറുണ്ട്. അങ്ങനെ പോയ ഒരു യാത്രയിലാണ് അപ്രതീക്ഷിതമായി യുദ്ധ സാഹചര്യം ഉണ്ടാവുകയും ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങാനാകാതെ വരികയും ചെയ്തത്.
എന്നാൽ അദ്ദേഹം സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അജിത്തിന്‍റെ മാനേജർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ താരം തിരികെ ചെന്നൈയിൽ എത്തിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിരവധി ആളുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയിരുന്നു. പലരും സുരക്ഷിതമായി നാട്ടിൽ എത്തിചേർന്നിട്ടുമുണ്ട്.
ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഇതേത്തുടർന്ന്, ദുബൈ വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.