അമ്മ മൗനം വെടിയണം -ബാലചന്ദ്ര മേനോൻ

തിരുവനന്തപുരം: ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയിൽ അമ്മ മൗനം വെടിയണമെന്ന് നടൻ ബാലചന്ദ്ര മേനോൻ. അമ്മ ഭാരവാഹികൾക്ക് അയച്ച കത്തിലാണ് വിമർശനവുമായി ബാലചന്ദ്ര മേനോൻ രംഗത്തെത്തിയത്. 

അമ്മ എന്ന സംഘടനയെ ചെണ്ടയാക്കുന്ന രീതിക്ക് അവസനാമുണ്ടാകണം. ആര്‍ക്കും എന്തും പറയാമെന്ന മട്ടില്‍ കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമ്മയുടെ ഭാരവാഹികള്‍ മൗനം പാലിക്കുന്നത് പരിഹാസ്യമാണ്. ഇപ്പോള്‍ പാലിക്കുന്ന മൗനം വിദ്വാന്‍റെ ഭൂഷണമല്ല മറിച്ച് ആസനത്തില്‍ ആലുമുളച്ച ഭൂഷണമാണ്. പൊതുസമൂഹത്തില്‍ സിനിമക്ക് അകത്തും പുറത്തും പിറവിയെടുക്കുന്ന അഭ്യൂഹങ്ങള്‍ അന്തസ്സായി നേരിട്ടേ പറ്റൂ. 

അമ്മ പലരും പാടുപ്പെട്ട് കെട്ടിപ്പടുത്ത സംഘടനയാണെന്നും ആരുടെയും അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടേണ്ട കാര്യമില്ല. അഭിപ്രായങ്ങള്‍ക്കനുസരിച്ച് പിരിച്ചു വിടുന്ന ശീലം ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്ത് ഒറ്റ സംഘടനയും കാണില്ല. ഒരു വ്യക്തിയോ ഏതാനും പേരോ ചെയ്തു എന്നു പറയപ്പെടുന്ന ഒരു ഹീന കൃത്യത്തിന്‍റെ പേരില്‍ അതിനുള്ള പരിഹാരം അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല തക്കതായ പരിഹാരം കണ്ടത്തുകയാണ് വേണ്ടതെന്നും കത്തില്‍ പറയുന്നു. 

Tags:    
News Summary - Actor Balachandra Menon Attacks Amma on Dileep Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.