നിലമ്പൂര്‍ മേഖല ചലച്ചിത്രമേള 19 മുതല്‍

മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് നിലമ്പൂര്‍ മേഖല ചലച്ചിത്രമേള ഫെബ്രുവരി 19 മുതല്‍ 23 വരെ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയറ്റര്‍ സമുച്ചയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ടി. രാജീവ്നാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദ ജലാല്‍ സ്റ്റോറി, ടാക്സി, സെക്കന്‍ഡ് മദര്‍, ഒറ്റാല്‍, ഒഴിവുദിവസത്തെ കളി, വലിയ ചിറകുള്ള പക്ഷികള്‍ തുടങ്ങിയവ ഉള്‍പ്പെടെ നാല്‍പ്പതോളം സിനിമകള്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഫോറം ഫെബ്രുവരി അഞ്ച് മുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകള്‍, നിലമ്പൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവെല്‍ ഓഫിസ്, ഫെയറിലാന്‍ഡ് തിയറ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

200 രൂപയാണ് പ്രവേശ ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 50 രൂപ. പൂരിപ്പിച്ച അപേക്ഷാഫോമും പ്രവേശ ഫീസും 16ന് നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നല്‍കി പാസുകള്‍ കൈപ്പറ്റാം. വിവരങ്ങള്‍ക്ക് 9847 300 540 നമ്പറില്‍ ബന്ധപ്പെടണം. അക്കാദമി സെക്രട്ടറി സി.ആര്‍. രാജമോഹന്‍, സംഘാടക സമിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.