പ്രിയ തിരക്കഥാകൃത്തിന് നാടിന്‍റെ യാത്രാമൊഴി

കൊണ്ടോട്ടി(മലപ്പുറം): അന്തരിച്ച തിരക്കഥകൃത്ത് ടി.എ റസാഖിന്‍റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. കല,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

പ്രിയ തിരക്കഥകൃത്തിന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് നല്‍കിയത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ എട്ടു മണിവരെ തുറക്കലിലെ വീട്ടിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. എട്ടുമണി മുതല്‍ പത്ത് വരെ കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലും പൊതു ദര്‍ശനത്തിന് വെച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സംവിധായകന്‍ സിബി മലയില്‍, നടന്‍മാരായ വിനീത്, മുസ്തഫ കോഴിക്കോട് നാരായണന്‍ നായര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി, മുന്‍ മന്ത്രി മഞ്ഞളാം കുഴി അലി, ടി.വി ഇബ്രാഹീം എൽ.എ.എ മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി നിരവധി പ്രമുഖരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടര്‍, എൻെറ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍, പരുന്ത്, മായാ ബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാം നാള്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്കുവേണ്ടി തിരക്കഥ എഴുതി.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.