ഇത് ത്രിമാനവിസ്മയങ്ങളുടെ മേള

തിരുവനന്തപുരം: ഇക്കുറി അന്താരാഷ്ട്ര ചലച്ചിത്രമേള ശ്രദ്ധേയമാവുക ത്രിമാനച്ചിത്രങ്ങളിലൂടെയായിരിക്കും. വ്യത്യസ്തമായ ആറ് ത്രീഡി ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനത്തെിയിരിക്കുന്നത്. ഫാന്‍്റസിയും അതിഭാവുകത്വവും നിറഞ്ഞ പതിവു ത്രീഡിപ്പടങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്വാഭാവികായ രംഗങ്ങളില്‍ സാധാരണ ജീവിതം പകര്‍ത്തിയെഴുതുന്ന ചലച്ചിത്രങ്ങളും മേളയിലുണ്ട്.

വൂള്‍ഫ് ടോട്ടം
ഇരുപതാം മേള മിഴിതുറന്നതുതന്നെ ത്രീഡിക്കണ്ണടയണിഞ്ഞുകൊണ്ടായിരുന്നു. ഉദ്ഘാടന ചിത്രമായ ജീന്‍ ഴാക് അന്നൗഡിന്‍്റെ ‘വൂള്‍ഫ് ടോട്ടം’ നിറഞ്ഞ സദസ്സിലാണ് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചത്. ഗോത്രവര്‍ഗ ആട്ടിടയരുടെ ജീവിതം പഠിക്കാന്‍ ബീജിങ്ങില്‍ നിന്നത്തെുന്ന ചെന്‍യെങ് എന്ന യുവവിദ്യാര്‍ഥിയിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധത്തിന്‍െറ സങ്കീര്‍ണത വരച്ചിടുന്ന ഈ ചിത്രം ചടുലവും ദൃശ്യഭംഗിയുള്ളതുമാണ്. ആടുകളെ കൊന്നുതിന്നുന്ന ചെന്നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ അവയുടെ കുഞ്ഞുങ്ങളെ കണ്ടത്തെി കൊന്നുകളയുന്നത് പതിവാണ്. ഈ ദൃശ്യം യുവാവില്‍ ഒരു പിഞ്ചുകുഞ്ഞിലുണ്ടാക്കുന്ന അതേ വേദനയാണ് സൃഷ്ടിക്കുന്നത്. ചെന്നായയുടെ ഗുഹയില്‍ നുഴഞ്ഞുകയറി ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തി രഹസ്യമായി അവന്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മുതല്‍ കഥ മാറിമറിയുകയാണ്. ഞായറാഴ്ച ഉച്ചക്ക് രമ്യ തിയറ്ററിലും ചിത്രം നിഞ്ഞ സദസ്സില്‍ നിറകൈയടിയോടെ പ്രദര്‍ശിപ്പിച്ചു.

എവരിതിംഗ് വില്‍ ബി ഫൈന്‍
കഴിഞ്ഞദിവസം രമ്യ തിയറ്ററില്‍ ‘എവരിതിംഗ് വില്‍ ബി ഫൈന്‍’ പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ സദസ്സിലാണ്. മഞ്ഞുമൂടിക്കിടക്കുന്ന പാതയിലൂടെ കാറോടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പിഞ്ചുകുഞ്ഞ് അപകടത്തില്‍ പെടുന്നതു മുതലാണ് ചിത്രം തുടങ്ങുന്നത്. എഴുത്തുകാരനായ ടോമാസിനെ ഈ സംഭവം സംഘര്‍ഷത്തിലാക്കുന്നു. അപകടം നടന്ന സ്ഥലത്ത് പലതവണ സന്ദര്‍ശിക്കുന്ന അയാള്‍ കുട്ടിയുടെ അമ്മ അന്നയുമായി ബന്ധം സ്ഥാപിക്കുന്നു. കുടുംബത്തിന്‍െറ സംരക്ഷണം ഏറ്റെടുക്കുന്ന അയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്നയും മകള്‍ മിനയുമൊന്നിച്ച് താസിക്കാന്‍ തീരുമാനിക്കുന്നു. ജെയിംസ് ഫ്രാങ്കൊ പ്രധാന വേഷമവതരിപ്പിക്കുന്ന ഈ ചിത്രമൊരുക്കിയിരിക്കുന്നത് വിഖ്യാത സംവിധായകന്‍ വിം വെന്‍ഡേഴ്സാണ്. കാനഡയുടെ ഗ്രാമഭംഗി പകര്‍ത്താന്‍ ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. ഒരു സാധാരണ ചിത്രമെന്നതിനപ്പുറം ത്രീഡിക്കു വേണ്ടിയുള്ള പ്രത്യേക ദൃശ്യങ്ങളൊന്നും ചിത്രത്തില്‍ സന്നിവേശിപ്പിച്ചിട്ടില്ല. ചൊവ്വാഴ്ച 6.15ന് നിശാഗന്ധിയില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

ലൈഫ് ഓഫ് പൈ
ആങ് ലീയുടെ ഓസ്കാര്‍ നേടിയ പ്രശസ്ത ചിത്രം ‘ലൈഫ് ഓഫ് പൈ’ തിങ്കളാഴ്ച രാവിലെ ന്യൂ സ്ക്രീന്‍ 1ല്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ മൃഗശാല വിറ്റ് സന്തോഷും ഗീതാ പട്ടേലും ഒരു ചരക്കു കപ്പലില്‍ കാനഡയിലേക്ക് താമസം മാറ്റുകയാണ്. മക്കളെയും കൂട്ടി ഒരു ചരക്കു കപ്പലിലാണ് യാത്ര. ബാക്കി വന്ന ചില മൃഗങ്ങളെയും ഒപ്പമുണ്ട്. പെട്ടെന്നാരു കൊടുങ്കാറ്റില്‍ പെട്ട് കപ്പല്‍ മുങ്ങിപ്പോകുന്നു. പട്ടേലിന്‍െറ കൗമാരക്കാരനായ മകനും ഒരു ബംഗാള്‍ കടുവയും രക്ഷപ്പെടുന്നു. കാണികളെ ത്രിമാനത്തിന്‍െറ നടുക്കടലിലാക്കുന്ന ദൃശ്യവിസ്മയമാണ് ലൈഫ് ഓഫ് പൈ.

ലവ്
മര്‍ഫി എന്ന യുവാവിന്‍െറയും എലക്ട്ര എന്ന യുവതിയുടെയും തീവ്രപ്രണയത്തിന്‍െറ കഥ പറയുന്നു ‘ലവ്’ എന്ന ഫ്രഞ്ച് ചിത്രം. ജനുവരി ഒന്നിന് ഭാര്യക്കും രണ്ടു വയസ്സുകാരി മകള്‍ക്കുമൊപ്പം ഉറങ്ങുമ്പോള്‍ ടെലിഫോണ്‍ ശബ്ദം കേട്ട് മര്‍ഫി ഉണരുന്നു. ഇലക്ട്രയുടെ അമ്മയുടെ വോയ്സ് മെസേജ് അയാള്‍ക്കു ലഭിക്കുന്നു. അവര്‍ക്ക് സുഖമില്ല. കുറേ നേരമായി ഇലക്ട്ര വീട്ടില്‍ തിരിച്ചത്തെിയിട്ടില്ല. അവള്‍ക്കെന്തോ അപകടം സംഭവിച്ചു എന്നവര്‍ ഭയപ്പെടുന്നു. ഈ ശബ്ദസന്ദേശം മര്‍ഫിക്കൊപ്പം പ്രേക്ഷകരെയും ആ പ്രണയവര്‍ണങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ആഗ്രഹങ്ങളും വാഗ്ദാനങ്ങളും പരിഭവങ്ങളും മത്സരങ്ങളുംായി തീപിടിച്ച പ്രണയമായിരുന്നു അവരുടേത്. രണ്ടു വര്‍ഷത്തെ പ്രണയം പിന്നീട് വഴിപിരിയുകയായിരുന്നു. ത്രിമാനദൃശ്യത്തില്‍ പകര്‍ത്തിയ ഈ പ്രണയചിത്രം ഇതിനകംതന്നെ വിവാദമായിട്ടുണ്ട്. മയക്കുമരുന്നിന്‍െറ ലഹരിയിലുള്ള കമിതാക്കളുടെ ഭ്രാന്തമായ സ്വകാര്യ രംഗങ്ങളാണ് വിവാദം സൃഷ്ടിച്ചത്. കാന്‍, ടൊറൊന്‍്റോ, മെല്‍ബണ്‍, ഗോവ ചലച്ചിത്രമേളകളില്‍ ചിത്രത്തിന്‍െറ ദൃഷ്യാവിഷ്കാരം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. Grasper Noe ആണ് ചിത്രത്തിന്‍െറ സംവിധായകന്‍. 
ബുധനാഴ്ച രാത്രി 10.30ന് നിശാഗന്ധിയിലും വ്യാഴം രാത്രി 9.30ന് രമ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കും.

പാന്‍
ലണ്ടനിലെ ഒരനാഥാലയത്തില്‍നിന്ന് ഇറങ്ങിപ്പോകുന്ന പീറ്റര്‍ എന്ന കുട്ടിയുടെ സാഹസിക സഞ്ചാരമാണ് ‘പാന്‍’. ഒരു മാന്ത്രികഭൂമിയിലൂടെയുള്ള പീറ്ററിന്‍െറ സഞ്ചാരം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. സ്കോട്ടിഷ് എഴുത്തുകാരനായ ജെ.എം. ബാരിയുടെ ‘പീറ്റര്‍ പാന്‍’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഫാന്‍്റസി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം. ബാരിയുടെ പ്രസിദ്ധമായ ക്ളാസിക് കഥാപാത്രമാണ് പീറ്റര്‍ പാന്‍. ലെവി മില്ലറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ആനിമേഷന്‍െറ മേമ്പൊടിയോടെ തയാറാക്കിയ ചിത്രത്തില്‍ ലെവി അപാരമായ അഭിനയമികവാണ് പ്രകടിപ്പിക്കുന്നത്. ജോ റൈറ്റാണ് ഈ ഇംഗ്ളീഷ് സംവിധാനം.

ദി മാര്‍ഷ്യൻ
റിഡ്ലി സ്കോട്ടിന്‍്റെ ‘ദി മാര്‍ഷ്യൻ’ എന്ന ഇംഗ്ളീഷ് ചിത്രം ചൊവ്വാ ദൗത്യത്തിനിടെ കൂട്ടംതെറ്റി ഒറ്റപ്പെട്ടുപോകുന്ന മാര്‍ക് വാട്നിയുടെ കഥപറയുന്നു. അയാള്‍ മരിച്ചുവെന്നാണ് സംഘാംഗങ്ങള്‍ ആദ്യം കരുതുന്നത്. എന്നാല്‍ മാര്‍ക് അപകടങ്ങളെ അതിജീവിക്കുന്നു. താന്‍ ജീവനോടെയുണ്ടെന്ന് ഭൂമിയില്‍ അറിയിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. തുടര്‍ന്ന് നാസയും ബഹിരാകാശ ശാസ്ത്രജ്ഞരും അയാളെ ഭൂമിയിലത്തെിക്കാനുള്ള ശ്രമം തുടങ്ങുന്നു. ഇതേസമയം അദ്ദേഹത്തോടൊപ്പം ബഹിരാകാശയാത്ര നടത്തിയ സഹപ്രവര്‍ത്തര്‍ മാര്‍കിനെ രക്ഷിക്കാന്‍ പദ്ധതിയാവിഷ്കരിക്കുന്നു. ആകാംക്ഷ മുറ്റിനില്‍ക്കുന്ന ഈ ത്രിമാനചിത്രം പീറ്ററിനൊപ്പം ക്ഷ്രേകരെ ബഹിരാകാശക്കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. 
ദി മാര്‍ഷ്യൻ ഞായറാഴ്ച ന്യൂ സ്ക്രീന്‍ 1ല്‍ പ്രദര്‍ശിപ്പിച്ചു.

ഓരോ ചിത്രവും രണ്ടു തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രമ്യ, ന്യൂ സ്ക്രീന്‍1, നിശാഗന്ധി എന്നിവിടങ്ങളിലാണ് ത്രീഡി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ പ്രദര്‍ശനവേദികളിലും ത്രീഡി കണ്ണടകള്‍ പ്രേക്ഷകര്‍ക്ക് നല്‍കും. പ്രദര്‍ശനം കഴിഞ്ഞ് തിരികെ ശേഖരിക്കും. ഇവ വീണ്ടും ഉപയോഗിക്കില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.