ചലച്ചിത്രമേള: സിനിമകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

തിരുവനന്തപുരം: 20-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സീറ്റ് റിസര്‍വ് ചെയ്യാനുള്ള സംവിധാനം തുടങ്ങി. രജിസ്റ്റര്‍ചെയ്ത ഇ മെയില്‍ ഉപയോഗിച്ച് ഐ.എഫ്.എഫ്.കെ വെബ്സൈറ്റ് വഴി ലോഗിന്‍ ചെയ്ത് റിസര്‍വേഷന്‍ ലിങ്കില്‍ പ്രവേശിച്ച് തീയതി തെരഞ്ഞെടുക്കണം. തുടര്‍ന്ന് ചിത്രം കണ്ടത്തെി റിസര്‍വ് ചെയ്യാം. റിസര്‍വ് ബട്ടനില്‍ വീണ്ടും അമര്‍ത്തിയാല്‍ റിസര്‍വേഷന്‍ ഉറപ്പാകും. ഒരു ദിവസം മൂന്നു ചിത്രമേ റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. മൊബൈല്‍ ഫോണില്‍ വെബ്സൈറ്റ് എടുത്തും ഇതേ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ചെയ്ത റിസര്‍വേഷന്‍ പിന്‍വലിക്കാന്‍ സാധിക്കില്ല.

ഐ.എഫ്.എഫ് കേരള എന്ന മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തെടുത്തും ചിത്രങ്ങള്‍ റിസര്‍വേഷന്‍ ചെയ്യാം. എസ്.എം.എസ് വഴി റിസര്‍വ് ചെയ്യുന്നതിനു മുമ്പ് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. ഇതിനായി ഐ.എഫ്.എഫ്.കെ പോര്‍ട്ടല്‍ വെര്‍ഷനില്‍ ലോഗിന്‍ചെയ്യണം. സിസ്റ്റം വഴി മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് സന്ദേശം ലഭിക്കും. ഇങ്കില്‍ ഇക്കാര്യം എഡിറ്റ് പ്രൊഫൈല്‍വഴി ചെയ്യാം. അഞ്ചംഗ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാലേ ആ ഫോണ്‍ ഉപയോഗിച്ച് റിസര്‍വ് ചെയ്യാനാകൂ. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ മൊബൈലില്‍നിന്ന് 9446301234 എന്ന നമ്പറിലേക്ക് എസ.്എം.എസ് അയച്ചാണ് റിസര്‍വ് ചെയ്യേണ്ടത്. കണ്‍ഫര്‍മേഷന്‍ മെസേജ് ഫോണില്‍ ലഭിക്കുന്നതോടെ റിസര്‍വേഷന്‍ നടപടി പൂര്‍ത്തിയാകും.ഡെലിഗേറ്റുകളുടെ സഹായത്തിന് ടാഗോര്‍ തിയറ്ററില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാഭവന്‍, കൈരളി, ന്യൂ തിയറ്ററുകളിലും ഹെല്‍പ് ഡസ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ തിയറ്ററിലും റിസര്‍വേഷന്‍ സൗകര്യം ഉണ്ട്. കലാഭവന്‍, ധന്യ,രമ്യ, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നീ തിയറ്ററുകളില്‍ ബാല്‍ക്കണി മാത്രമേ റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. ശ്രീ, നിള, കൈരളി, ടാഗോര്‍, ന്യൂ സ്ക്രീന്‍ 1, ന്യൂ സ്ക്രീന്‍ 2, ന്യൂ സ്ക്രീന്‍ 3 എന്നിവയില്‍ 60 ശതമാനം സീറ്റുകള്‍ റിസര്‍വേഷനിലൂടെയും ബാക്കി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുന്നവര്‍ക്കുമായിരിക്കും. റിസര്‍വ് ചെയ്തവര്‍ പ്രദര്‍ശനം തുടങ്ങുന്നതിന് 10 മിനിറ്റു മുമ്പെങ്കിലും തിയറ്ററില്‍ പ്രവേശിക്കണം. പിന്നീട് റിസര്‍വേഷന്‍ ബാധകമായിരിക്കില്ല. ക്യൂവിലുള്ളവര്‍ക്കു വേണ്ടി തിയറ്റര്‍ വാതില്‍ തുറന്നിടും.
ഡെലിഗേറ്റുകള്‍ അകത്തു കയറാനാവാതെ മടങ്ങിപ്പോകുമ്പോള്‍ റിസര്‍വ് ചെയ്തവര്‍ തിയറ്ററിലത്തൊതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ മുന്‍ മേളകളിലുണ്ടായിരുന്നു. ഇപ്രാവശ്യം അങ്ങനെ സംഭവിക്കില്ലെന്ന് സംഘാടകള്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.