സുരേഷ് ഗോപിയുടെ ആ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായും നിർമാതാവായും എത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം തിയേറ്ററുകളിൽ കൈയ്യടി വാങ്ങി മുന്നേറുകയാണ്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന ്നത്. അതിനിടെ ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ മേക്കിങ് വിഡി‍യോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ സംഘട്ടന രംഗങ്ങളുടെ മേക്കിങ് വിഡിയോ ആണ് പുറത്തിറങ്ങിയത്. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്. ശോഭനയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കല്യാണി പ്രിയദർശനാണ് നായിക.

Full View

മുകേഷ് മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം അൽഫോൺസ് ജോസഫാണ്. സന്തോഷ് വർമയാണ് ഗാനരചന. ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.