ലോസ് ആഞ്ജലസ്: ഹോളിവുഡ് നടി ലിസ ലെയ്ന്‍ മാസ്റ്റേഴിനെ മരിച്ചനിലയില്‍ കണ്ടെത്തി. പെറുവിലെ ന്യൂവോ മുണ്ടോ അപാര്‍ട്ട്മെന്‍റിലാണ് 52കാരിയായ ലിസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിക്കുള്ളില്‍ തൂങ്ങിയ നിലയിലാണ് ലിസയെ കണ്ടെത്തിയത്. ലിസയുടെ മുറിയില്‍ നിന്നും വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
യു.എസിലെ ബ്രൂക് ലെയ്നില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന ലിസ മോഡലിങ്ങിനായാണ് പെറുവിലെത്തിയത്. അണ്‍ ബ്രെയ്ക്കബ്ള്‍ കിമ്മി ഷ്മിത്ത്, ലോ ആന്‍ഡ് ഓഡര്‍; സ്പെഷല്‍ വിക്റ്റിംസ് യൂനിറ്റ്, ഗോസിപ് ഗേള്‍ തുടങ്ങിയ ഷോകളിലൂടെ തിളങ്ങിയ താരമാണ് ലിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.