നടൻ പീറ്റർ ഫോണ്ട അന്തരിച്ചു

കാലിഫോർണിയ: നടനും സംവിധായകനുമായ പീറ്റർ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സ യിലായിരുന്നു. ലോസ് ആഞ്ചൽസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

1969ലെ ഈസി റൈഡർ എന്ന ചിത്രത്തിലൂടെ പ്രശസ്തനാണ് പീറ്റർ ഫോണ്ട. 1940 ഫെബ്രുവരി 23ന് ന്യൂയോർക്കിലായിരുന്നു ജനനം.

ഹോളിവുഡിലെ അതികായരായ ഫോണ്ട കുടുംബത്തിലെ അംഗമായ പീറ്റർ, മഹാനടൻ ഹ​െൻറി ഫോണ്ടയുടെ മകനാണ്. നടി ജെയിൻ ഫോണ്ട സഹോദരിയാണ്. നടി ബ്രിജെറ്റ് ഫോണ്ട മകളാണ്.

Tags:    
News Summary - hollywood actor Peter Fonda dies-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.