മീടൂ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹാർവി വെയ്​ൻസ്​റ്റെയ്​ന്​ കോവിഡ്​ 19

ന്യൂയോർക്​: മീടൂ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ്​ നിർമാതാവ്​ ഹാർവി വെയ്​ൻസ്​റ്റെയ്​ന്​ കോവിഡ്​ 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്​. 68 വയസുകാരനായ വെയ്​ൻസ്​റ്റെയ്​നെ വെൻഡെ കരക്​ഷണൽ ഫെസിലിറ്റിയിൽ ഐസൊലലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ന്യൂയോർക്​ കരക്​ഷണൽ ഓഫീസേഴ്​സ്​ ​​പൊലീസ്​ ബെനവലൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ മൈഖൽ പവേഴ്​സ്​ അറിയിച്ചു. ഞായറാഴ്​ച രാവിലെയാണ്​ വെയ്​ൻസ്​റ്റെയ്​ൻെറ കോവിഡ്​ ടെസ്​റ്റ് പോസിറ്റീവാണെന്ന ഫലം വന്നത്.

വാൻഡെ കരക്​ഷണൽ ഫെസിലിറ്റിയിൽ രണ്ട്​ പേർക്ക്​ കൊറോണ വൈറസ്​ ബാധയേറ്റതായി അധികൃതർ അറിയിച്ചിരുന്നു. ന്യൂയോർകിലെ റൈകേഴ്​സ്​ ദ്വീപിലെ ജയിലിലായിരുന്ന വെയ്​ൻസ്​റ്റെയ്നെ അതീവ സുരക്ഷാ സംവിധാനമുള്ള വാൻഡെ കരക്ഷണൽ ഫെസിലിറ്റിയിൽ ബുധനാഴ്​ചയായിരുന്നു എത്തിച്ചത്​. അതേസമയം കോവിഡ്​ 19 ബാധിച്ച വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്ന്​ വെയ്​ൻസ്​റ്റെയ്​ൻെറ​ അഭിഭാഷകൻ ആരോപിച്ചു.

മുൻ പ്രൊഡക്ഷൻ അസിസ്റ്റൻറ്​ മിമി ഹാലെയിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിനും നടി ജെസിക മാന്നിനെ ബലാത്സംഗം ചെയ്​തതിനും മാർച്ച്​ 11നായിരുന്നു വെയ്​ൻസ്​റ്റെയ്നെ 23 വർഷം കഠിന തടവിന്​ ശിക്ഷിച്ചത്​. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്. തടവ്​ ശിക്ഷക്ക്​ വിധിച്ചതിന്​ ശേഷം വെയ്​ൻസ്​റ്റെയ്നെ ഹൃദയ സംബന്ധമായ പ്രശ്​നങ്ങളെ തുടർന്ന് ഒരുതവണ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    
News Summary - Harvey Weinstein tests positive for coronavirus-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.