ന്യൂഡല്‍ഹി: കുട്ടികളില്‍ ആവേശം വിതറി വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ എത്തുന്ന ജംഗ്ള്‍ ബുക്കിനെ ചൊല്ലി പുതിയ വിവാദം. ത്രിഡി എഫക്റ്റില്‍ എടുത്ത സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കാണാവൂ എന്ന് സൂചിപ്പിക്കുന്ന u/a എന്ന സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇതിനെകുറിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലാജ് നിഹലാനി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ത്രിഡി ദൃശ്യങ്ങള്‍ പേടിയുണ്ടാക്കുന്നതാണെന്നും ദയവു ചെയ്ത് നിങ്ങള്‍ പുസ്തകത്തില്‍ വായിച്ചത് വെച്ച് ഇതു കാണാന്‍ പോവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷ്വല്‍സ് ഉപയോഗിച്ചുകൊണ്ടാണ് കഥ പറയുന്നത്. വന്യമൃഗങ്ങള്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ചാടിവരുന്നതുപോലെ തോന്നും. അതുകൊണ്ട് തങ്ങളുടെ കുട്ടികളെ ഈ സിനിമ എങ്ങനെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിഹലാനിയുടെ ഈ പരാമര്‍ശത്തില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചു. നിഹലാനി സ്ഥാനമൊഴിയണമെന്ന തരത്തില്‍ പോലും പ്രതികരണങ്ങള്‍ വന്നു. റുഡ്യാര്‍ഡ് ക്ളിപ്പിംഗിന്‍്റെ ‘ജംഗ്ള്‍ ബുക്ക്’ ലോക മൊന്നടങ്കമുള്ള കുട്ടികള്‍ ഇഷ്ടപ്പെടുന്ന കഥയാണ്. ചിത്രം റിലീസ് ആവുന്ന ദിനവും കാത്ത് കുട്ടികളും രക്ഷിതാക്കളും ഇരിക്കെ പഹലാനിയുടെ മുന്നറിയിപ്പ് എത്രത്തേതാളം വാസ്തവമാണെന്ന് കണ്ടു തന്നെ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.