സിനിമ ബഹിഷ്​കരിക്കുമെന്ന്​ പറയുന്നത്​ ഭയപ്പെടുത്താൻ; ദീപികയെ പിന്തുണച്ച്​ വരുൺ ധവാൻ

ന്യൂഡൽഹി: സിനിമ ബഹിഷ്​കരിക്കുമെന്ന്​ പറയുന്നത്​ ഭയപ്പെടുത്താനാണെന്ന്​ ബോളിവുഡ്​ താരം വരുൺ ധവാൻ. ദിൽവാലെ എന ്ന തൻെറ ചിത്രം ബഹിഷ്​കരിക്കുമെന്ന്​ ഭീഷണിയുണ്ടായായിരുന്നു. പത്​മാവദിനെതിരെയും സമാന ഭീഷണിയുണ്ടായിരുന്നു. ഭയപ്പെടുത്താനാണ്​ ഇത്തരം തന്ത്രം ഉപയോഗിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

ജെ.എൻ.യു പ്രശ്​നത്തിൽ നിഷ്​പക്ഷ നിലപാട്​ സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം ആക്രമണങ്ങളെ അപലപിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മുഖംമൂടി ധരിച്ച്​ ആളുകളെത്തി ആക്രമിക്കുകയെന്നത്​ അംഗീകരിക്കാൻ സാധിക്കില്ലെന്നും വരുൺ ധവാൻ പറഞ്ഞു. മധ്യപ്രദേശിൽ സ്​ട്രീറ്റ്​ ഡാൻസർ 3ഡിയെന്ന പുതിയ ചിത്രത്തിൻെറ പ്രചാരണത്തിനിടെയാണ്​ വരുൺ ധവാൻെറ പരാമർശം.


ജെ.എൻ.യുവിലെ ആക്രമണങ്ങളെ അപലപിച്ച്​ സ്വരാ ഭാസ്​കർ, അനുരാഗ്​ കശ്യപ്​, റിച്ച ഛദ്ദ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെ ബോളിവുഡ്​ നടി ദീപിക പദുകോൺ ജെ.എൻ.യുവിൽ നേരി​ട്ടെത്തി വിദ്യാർഥികൾക്ക്​ പിന്തുണയറിയിച്ചിരുന്നു.

Tags:    
News Summary - Varun Dhawan On 'Boycott Chhapaak', Deepika Padukone-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.