ദിൽ ബേച്ചാര; സുഷാന്തി​െൻറ അവസാന ചിത്രം ഒ.ടി.ടി റിലീസിന്​

അന്തരിച്ച നടൻ സുശാന്ത് സിങ്​ രജ്പുതിന്‍റെ അവസാന ചിത്രം ദിൽ ബേച്ചാര ഒ.ടി.ടി റിലീസിനൊരുങ്ങുന്നു​. സുശാന്തും പുതുമുഖം സഞ്ജന സംഗിയുമാണ്​ പ്രധാന കഥാപാത്രങ്ങളാകുന്നത്​. ഹോളിവുഡ്​ ചിത്രമായ ദ ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്‍റെ ബോളിവുഡ് റീമേക്കാണ്​ ദിൽ ബേച്ചാര. ഡിസ്നി + ഹോട്ട്സ്റ്റാറിൽ ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്യുക.

കാസ്റ്റിങ്​ ഡയറക്​ടറായ മുകേഷ് ഛാബ്രയുടെ കന്നി സംവിധാന സംരംഭം കൂടിയാണ്​ ചിത്രം​. സൈഫ് അലി ഖാനും പ്രധാന വേഷത്തിലുണ്ട്. സംഗീത സംവിധാനം എ.ആർ. റഹ്മാനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസ്നി ഹോട്ട് സ്റ്റാര്‍ സബ്സ്ക്രൈബേഴ്സിനും അല്ലാത്തവര്‍ക്കും സിനിമ ലഭ്യമാക്കുമെന്ന് ഹോട്ട്സ്റ്റാര്‍ അധികൃതര്‍ അറിയിച്ചിച്ചുണ്ട്​. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ദിൽ ബേച്ചാര നിര്‍മിച്ചിരിക്കുന്നത്​.

2013ൽ പുറത്തിറങ്ങിയ ജോൺ ഗ്രീനി​​​െൻറ ബെസ്​റ്റ്​ സെല്ലറായ പുസ്​തകമാണ്​ ദ ഫോൾട്ട്​ ഇൻ ഒൗവർ സ്റ്റാർ. ഹോളിവുഡിൽ അതേപേരിൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്​. കാൻസർ ബാധിതരായ രണ്ട്​ കൗമാരക്കാരുടെ കഥയാണ്​ പ്രമേയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.