നാലുനില ഓഫിസ്​ കെട്ടിടത്തിൽ ക്വാറ​ൈൻറൻ സൗകര്യമൊരുക്കി ഷാരൂഖും ഭാര്യയും

ന്യൂഡൽഹി: നാലുനിലക്കെട്ടിടം ക്വാറ​ൈൻറൻ സൗകര്യത്തിനായി വിട്ടുകൊടുത്ത്​ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാനും ഭാ​ര്യ ഗൗരിയും. ഇരുവരുടെയും പേഴ്​സനൽ ഓഫിസാണ്​ ക്വാറ​ൈൻറനിൽ ജനങ്ങളെ താമസിപ്പിക്കാനായി വിട്ടുനൽകിയത്​.

കുട്ടികൾക്കും സ്​ത്രീകൾക്കും വയോധികർക്കും താമസിക്കാൻ കഴിയുന്ന രീതിയിലാണ്​ ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്​. ഷാരൂഖിനും ഭാര്യക്കും നന്ദി അറിയിച്ച്​ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ ട്വീറ്റ്​ ചെയ്​തു. ഷാരൂഖ്​ ഖാൻെറ റെഡ്​ ചീല്ലീസ്​ എൻറർടെയിൻമ​െൻറ്​ കോർപറേഷൻെറ ട്വീറ്റ്​ റീട്വീറ്റ്​ ചെയ്യുകയും ​െചയ്​തു. നിമിഷങ്ങൾക്കകം SRKOfficeForQuarantine ഹാഷ്​ടാഗ്​​ ട്വിറ്ററിൽ ട്രെൻഡിങ്ങിലായി.

കോവിഡ്​ ബാധ രാജ്യത്ത്​ പടർന്നുപിടിച്ചപ്പോൾ തന്നെ കേന്ദ്രസർക്കാരിൻെറയും മഹാരാഷ്​ട്ര സർക്കാരിൻെറയും വിവിധ ദുരിതാശ്വാസ നിധികളിലേക്ക്​ ഷാരൂഖ്​ ഖാൻ സംഭാവന നൽകിയിരുന്നു. കൂടാതെ മഹാരാഷ്​ട്ര, പശ്ചിമബംഗാൾ സർക്കാരുകൾക്ക്​ 50,000 പി.പി.ഇ കിറ്റുകൾ സംഭാവന ചെയ്യുകയും ചെയ്​തിരുന്നു.


Tags:    
News Summary - Shah Rukh Khan, Gauri Offer Their Personal 4-Storey Office As Quarantine Facility -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.