'പിടികിട്ടാപുള്ളി ദുര്‍ഗാ റാണി സിങ്'

സൂപ്പർഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗമായ 'കഹാനി 2' വിന്‍റെ  ടീസർ പോസ്റ്റർ പുറത്തിറങ്ങി. കുറ്റവാളിയായ ദുർഗാ റാണി സിങിനെ കാണാന്മാനില്ല എന്ന വിവരങ്ങൾ അടങ്ങിയ വിദ്യ ബാലന്‍റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. സുജോയ് ഘോഷാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 'കഹാനി 2 ദുര്‍ഗാ റാണി സിങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തും.

അർജുൻ രാംപാൽ ആണ് സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ 'കഹാനി' ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു. ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയിലെത്തിയ ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയായാണ് വിദ്യാ ബാലന്‍ ആദ്യ ഭാഗത്ത് എത്തിയത്.

Tags:    
News Summary - Kahaani 2 teaser poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.