ഈ കളി നന്നായി കളിക്കുന്നു; ഫലം എന്തെന്ന് അറിയില്ല -ഇർഫാൻ ഖാൻ 

അർബുദ രോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ ഇർഫാൻ ഖാൻ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം. തന്‍റെ സ്വകാര്യത മാനിക്കണമെന്ന അദ്ദേഹത്തിന്‍റെ അഭ്യർഥനയോട് വളരെ പക്വതയോടെയാണ് ആരാധക ലോകം പ്രതികരിച്ചത്. ​വീണ്ടും തന്‍റെ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ രോഗത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞത്. 

ന്യൂറോ എൻഡോക്രൈൻ കാൻസർ എന്ന നാമം എനിക്ക് വളരെ പുതിയതായിരുന്നു. അപൂർവ്വമായ രോഗമാണിതെന്ന് പിന്നീടാണ് അറിഞ്ഞത്. കുറച്ച് പഠനങ്ങൾ മാത്രമാണ് ഈ രോഗത്തെ കുറിച്ച് നടന്നത്. ഞാനൊരു ‘ട്രയൽ ആൻഡ് എറർ’ കളിയുടെ ഭാഗമായിരിക്കുകയാണിപ്പോൾ.  ഈ പ്രതിസന്ധിയെ നേരിടുക എന്നത് മാത്രമാണ് ഇപ്പോൾ ഞാൻ എന്നോട് തന്നെ ചെയ്യേണ്ടത്. ഭയവും പരിഭ്രമവും  ഭരിക്കാൻ പാടില്ല. അതുകൊണ്ടാണ് കുറച്ച് നാള്‍ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാഞ്ഞത്. 

എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്‍റെ കരുത്തിനെ തിരിച്ചറിഞ്ഞ് ഈ കളി നന്നായി കളിക്കുകയാണ് ചെയ്യേണ്ടത്. അതിന്‍റെ ഫലം എന്താകുമെന്ന് അറിയില്ല.  ഒരുപക്ഷെ നാലു മാസമോ ഒരു വർഷമോ രണ്ടു വർഷമോ ആയിരിക്കാം. അത്തരം വേവലാതികളെ കുറിച്ച് ഭയപ്പെടുന്നില്ല. 

സ്വപ്നങ്ങളും പദ്ധതികളും പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വേഗതയുള്ള ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. പെട്ടെന്ന് ടിക്കറ്റ് എക്സാമിനർ തോളിൽ തട്ടി. ‘നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു. ഉടൻ ഇറങ്ങണമെന്ന് പറഞ്ഞു. എന്നാൽ ഇറങ്ങാനായിട്ടില്ലെന്നായിരുന്നു എന്‍റെ മറുപടി. അല്ല. ഇതാണ് നിങ്ങളുടെ സ്ഥലമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചത്. 

ഇപ്പോൾ ഞാൻ അവധിയില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. അതിന്‍റെ പൂർണത അറിയുന്നു. ജീവിതത്തെ ആദ്യകാലത്തെ പോലെ രുചിക്കുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യവും അതിന്‍റെ രുചിയും ഈ അവസ്ഥയില്‍ എനിക്ക് രുചിക്കാന്‍ കഴിയുന്നു. 

                                                                                               -ഇർഫാൻ ഖാൻ 


 തനി​ക്ക്​ അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന അ​ർ​ബു​ദ​മാ​ണെ​ന്നും (ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ ടൂ​മ​ർ) അ​തി​ന്​ രാ​ജ്യ​ത്തി​നു​ പു​റ​ത്ത്​ ചി​കി​ത്സ തേ​ടു​ക​യാ​ണെ​ന്നും ഇർഫാൻ നേരത്തെ ട്വിറ്ററിലൂടെയാണ് അറിയിച്ചിരുന്നത്. എന്നാൽ ആദ്യമായാണ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ‘‘അ​പ്ര​തീ​ക്ഷി​ത കാ​ര്യ​ങ്ങ​ളാ​ണ്​ ന​മ്മെ ന​യി​ക്കു​ന്ന​തെ​ന്ന്​ കു​റ​ച്ചു​നാ​ളു​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തി. അ​ർ​ബു​ദം സ്​​ഥി​രീ​ക​രി​ച്ച​പ്പോ​ൾ വി​ഷ​മ​ത്തി​ലാ​യെ​ങ്കി​ലും ചു​റ്റു​മു​ള്ള​വ​ർ പ​ക​രു​ന്ന ശ​ക്​​തി എ​ന്നി​ൽ പ്ര​തീ​ക്ഷ നി​റ​ക്കു​ന്നു. ചി​കി​ത്സാ​ർ​ഥം വി​ദേ​ശ​ത്തു​ള്ള ഞാ​ൻ​ ഏ​വ​രു​ടെ​യും ആ​ശം​സ പ്ര​തീ​ക്ഷി​ക്കു​​ന്നു. രോ​ഗ​ത്തി​​​​​​​​െൻറ പേ​രി​ൽ ന്യൂ​റോ ഉ​ണ്ടെ​ങ്കി​ലും അ​ത് ത​ല​ച്ചോ​റു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ല. കൂ​ടു​ത​ല്‍ അ​റി​യാ​ൻ ഗൂ​ഗി​ളി​ല്‍ നോ​ക്കാം. എ​െ​ന്ന കേ​ൾ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്നി​ൽ കൂ​ടു​ത​ൽ ക​ഥ​ക​ൾ പ​റ​യാ​ൻ എ​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ’’ - എന്നായിരുന്നു ഇ​ര്‍ഫാ​ന്‍റെ കു​റി​പ്പ്.  

ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ ട്യൂ​മ​ർ ശ്വാ​സ​കോ​ശം, വ​യ​റി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ്​ സാ​ധാ​ര​ണ ബാ​ധി​ക്കു​ന്ന​ത്​. അ​തേ​സ​മ​യം, ത​ല​ച്ചോ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും വ്യാ​പി​ക്കാ​റു​ണ്ട്. രോ​ഗം പ്രാ​രം​ഭ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​ണ്. പ്രാ​രം​ഭ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യാ​ൽ ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കാ​നാ​വു​മെ​ന്നാണ് ഡോ​ക്ട​​ർ​മാ​രുടെ അിപ്രായം.

Tags:    
News Summary - Irrfan Khan on battling cancer: I trust, I've surrendered, irrespective of the outcome-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.