ന്യൂയോർക്ക്: ലൈംഗികാരോപണ കേസുകളിൽ ഉൾപ്പെട്ട ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റൈൻ ന്യൂയോർക്ക് പൊലീസിന് മുമ്പാകെ കീഴടങ്ങി. ഏകദേശം 70തോളം സ്ത്രീകളാണ് വെയിൻസ്റ്റൈനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ന്യൂയോർക്ക് പൊലീസ് കേസെടുത്തിരുന്നു.
രണ്ട് സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ വെയിൻസ്റ്റൈനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. വൈകാതെ അദ്ദേഹത്തിെൻറ അറസ്റ്റ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സമയം 7.25ഒാടെയാണ് സ്റ്റേഷനിലേക്ക് വെയിൻസ്റ്റീൻ എത്തിയത്. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ അേദ്ദഹം തയാറായില്ല.
ഹോളിവുഡ് സിനിമ ലോകത്തെ പിടിച്ച് കുലുക്കിയ ആരോപണങ്ങളായിരുന്നു വെയിൻസ്റ്റൈനെതിരെ ഉയർന്നു വന്നത്. പല പ്രമുഖ ഹോളിവുഡ് നടിമാരും നിർമാതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വെയിൻസ്റ്റൈനെതിരായ ആരോപണങ്ങളെ തുടർന്നാണ് സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്ന് പറയുന്ന മീ ടു കാമ്പയിന് തുടക്കമിട്ടത്. ആഗോളതലത്തിൽ തന്നെ മീ ടു കാമ്പയിനിന് വൻ പ്രചാരണം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.