ചിത്രത്തി​െൻറ റേറ്റിങ്​ മാറ്റി, മനസ്​ മാറ്റാനാകില്ല -ദീപിക പദുകോൺ

മുബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജെ.എൻ.യു വിദ്യാർഥികൾക്ക്​ ഐക്യദാർഢ്യവുമായി എത്തിയതിന്​ സാമൂ ഹിക മാധ്യമങ്ങളിൽ നടന്ന ദുഷ്​പ്രചരണങ്ങൾ മറുപടിയുമായി ബോളിവുഡ്​ താരം ദീപിക പദുകോൺ. ത​​െൻറ ചിത്രമായ ഛപകി​​െൻറ ഐ.എം.ഡി.ബി റേറ്റിങ്​ കുറക്കാൻ അവർക്ക്​ കഴിഞ്ഞു. എന്നാൽ ത​​െൻറ നിലപാടി​ൽ മാറ്റം വരുത്താൻ കഴിയില്ലെന്ന്​ ദീപിക തുറന്നടിച്ചു. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ്​ ദീപിക ത​​െൻറ നിലപാട്​ അറിയിച്ചത്​.

ജെ.എൻ.യു സന്ദർശനത്തി​​െൻറ തൊട്ടടുത്ത ദിവസം റിലീസായ ദീപിക ചിത്രത്തിനെതിരെ വൻ ദുഷ്​പ്രചരണമാണ്​ സംഘ്​പരിവാർ സംഘടനകൾ അഴിച്ചുവിട്ടത്​. ചലച്ചിത്രങ്ങളുടെ നിലവാരം രേഖപ്പെടുത്തുന്ന ഐ.എം.ഡി.ബി എന്ന വെബ്​സൈറ്റിൽ ഛപകി​ന്​ ​ഒറ്റ സ്​റ്റാറാണ്​ റേറ്റിങ്ങായി നൽകിയിരുന്നത്​. വെബ്​സൈറ്റുകളും സോഷ്യൽ മീഡയയിലും മോശം നിരൂപണങ്ങളും പ്രചരിപ്പിച്ചു. എന്നാൽ പിന്നീട്​ സിനിമ കണ്ടവർ പോസിറ്റീവ്​ നിരൂപണങ്ങൾ പങ്കുവെച്ചതോടെ ഐ.എം.ഡി.ബി റേറ്റിങ്​ പിന്നീട്​ 4.4 ആയും 4.6 ആയും ഉയർന്നിരുന്നു.

ഛപകിനെതിരെ ട്വിറ്ററിൽ ‘ബോയ്​കോട്ട്​ഛപക്​’ എന്ന ഹാഷ്​ ടാഗ്​ ക്യാംപെയിനും നടന്നിരുന്നു.

Tags:    
News Summary - Deepika Padukone finally reacts on ‘Chhappak’ getting a low rating on IMDb after her JNU visit- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.