ബാഹുബലി-2 മോശം സിനിമയെന്ന്​ കെ.ആർ.കെ ​

മുംബൈ​: എസ്​. രാജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തെ വിമർശിച്ച്​ നടനും നിരുപകനുമായ കെ.ആർ.കെ. ആദ്യ ഭാഗത്തി​െൻറ 10 ശതമാനം പോലുമെത്താൽ രണ്ടാം ഭാഗത്തിനായില്ല. ആദ്യഭാഗത്തി​െൻറ വിജയം ഉപയോഗിച്ച്​ രാജമൗലി പ്രേഷകരെ കബളിപ്പിക്കുകയാണ്​ ചെയ്​തതെന്നും കെ.ആർ.കെ ട്വിറ്ററിൽ കുറിച്ചു.ത​െൻറ മൂന്ന്​ മണിക്കൂർ സമയം ബാഹുബലി കണ്ട്​ വെറുതെ കളഞ്ഞെന്നും മോശം സംവിധായകനാണ്​ രാജമൗലിയെന്നും  കെ.ആർ.കെ പറഞ്ഞു.

സിനിമയുടെ റിവ്യൂ വൈകുന്നേരം പോസ്​റ്റ്​ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കെ.ആർ.കെയുടെ ട്വീറ്റിനെതിരെ വൻ വിമർശനമാണ്​ ​സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്​.

നേരത്തെ മോഹൻലാലിനെ പരിഹസിച്ച്​ ട്വീറ്റ്​ ചെയ്​തതിന്​ കെ.ആർ.കെയെ മോഹൻലാലി​െൻറ ആരാധകർ കടുത്ത  വിമർശനം നടത്തിയിരുന്നു . എം.ടിയുടെ തിരക്കഥയിൽ പുറത്തിറങ്ങുന്ന രണ്ടാംമൂഴം സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നത്​ സംബന്ധിച്ചായിരുന്നു കെ.ആർ.കെയുടെ വിമർശനം.
 

 

Tags:    
News Summary - bahubali-2 bad filim krk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.